ബ്ലഡ് മണി...
കഥ
വിനോദ് മുഖത്തല
ഇന്ന് എന്നത്തേതും പോലൊരു ദിവസമല്ല. നീണ്ട 35 വർഷങ്ങൾ... സർക്കാർ സർവീസിന് അവസാനം കുറിക്കുകയാണ്... ഈ ദിവസത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങി... കഴിഞ്ഞ മൂന്ന് മാസമായി എൽ പി ആർ എടുത്തു വീട്ടിൽ തന്നെയാണ്. ക്ലോക്കിൽ അഞ്ച് മണി ആകുന്നത് നോക്കി നോക്കി ഇരുന്നു. അങ്ങനെ അത് അവസാനിച്ചു. കഴിഞ്ഞതെല്ലാം കഴിഞ്ഞു.
ഇനി ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കാനില്ല. തീഷ്ണ അനുഭവങ്ങളുടെ ഒരു ഭാണ്ഡം തന്നെയുണ്ട്. അതൊക്കെ ഓർത്തെടുത്തിട്ട് എന്ത് കാര്യം. സർവിസിൽ നിന്നെ റിട്ടയർ ആയിട്ടുള്ളു. ജീവിതത്തിൽ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. മൂന്നു മാസമായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഒരു ഫാം തുടങ്ങണം. അതിനുള്ള ഇൻഫ്രാസ്ട്രക്ചർ എല്ലാം റെഡി. ഒരു സുഹൃത്താണ് പറഞ്ഞത്. പോത്ത് വളർത്തലാണ് ലാഭം. തീറ്റ കുറച്ചു മതി. വെള്ളവും പുല്ലും ഉള്ളിടത്തു അഴിച്ചു കെട്ടിയാൽ താനെ വളർന്നോളും. പെട്ടന്ന് വളരും. വിറ്റാൽ നല്ല വിലയും കിട്ടും.
ഒന്ന് രണ്ട് പേരോട് കൂടി ആലോചിച്ചു. എല്ലാർക്കും ഒരേ അഭിപ്രായം. തുടക്കം രണ്ടോ മൂന്നോ എണ്ണം മതി. അതുങ്ങളെ വളർത്തി കഴിയുമ്പോൾ പോത്ത് വളർത്തലിന്റെ രീതി ശാസ്ത്രങ്ങൾ മനസിലാകും. പതിയെ പതിയെ ഫാം വലുതാക്കാം. 'പയ്യെ തിന്നാൽ പനയും തിന്നാം'.
പിന്നെ ഒന്നും നോക്കിയില്ല. രണ്ട് പോത്തു കുട്ടികളെ വാങ്ങി. പെട്ടെന്നാണ് അവറ്റകളോടിണങ്ങിയത്. സ്വന്തം കുഞ്ഞുങ്ങളോടെന്നപോലെ ഒരു സ്നേഹം.

രണ്ട് മക്കളായിരുന്നു. എന്തോരം ലാളിച്ചാണവരെ വളർത്തിയത്. കിട്ടാവുന്നതിൽ മികച്ച വിദ്യാഭ്യാസം നൽകി. രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നത് കൊണ്ട് പഠിച്ചു വല്യ നിലയിലെത്തി. ഇപ്പൊ വിദേശത്താണ് ജോലി. വല്ലപ്പോഴും ഒന്ന് വിളിക്കും.
ലീവ് ഉണ്ടേൽ വർഷത്തിലൊരിക്കൽ വരുമായിരുന്നു. ഇപ്പൊ അതുമില്ല.
ആ സാരമില്ല. അവരായി അവരുടെ കാര്യങ്ങളായി. രാവിലെ എഴുന്നേൽക്കാൻ ഇപ്പൊ ഒരുത്സാഹമൊക്ക ഉണ്ട്. പണ്ടേ ഉള്ളതാണ് രാവിലെ ഉള്ള നടത്തം. അതിപ്പോഴും മുടക്കാറില്ല.
നടത്തം കഴിഞ്ഞ് വന്നാൽ പിന്നെ പോത്ത് കുട്ടികളുടെ കാര്യമാണ്. അവക്ക് തീറ്റ കൊടുക്കണം. അഴിച്ചു കെട്ടണം.
അങ്ങനെ അങ്ങനെ അവരോടൊത്തായി കൂടുതൽ സമയവും. മിണ്ടാ പ്രാണികളാണ്. എന്നാലും ഞാൻ പറയുന്നത് അവർക്കും അവർ പറയുന്നതെനിക്കും മനസിലാക്കാൻ പറ്റുന്നുണ്ട്. പരസ്പരം മനസിലാകുന്ന ഒരു കോഡ് ഭാഷ. ആത്മ ബന്ധത്തിന്റെ കെട്ട് പിണയുലുകൾക്കിടയിൽ സംവദിക്കാൻ പറ്റുന്ന ഹൃദയത്തിന്റെ ഭാഷ. അങ്ങനെ അവരുമായുള്ള ചങ്ങാത്തം, വല്ലാത്തൊരടുപ്പമയങ്ങു മാറി.
മറ്റ് പണികൾ അധികമില്ലാത്തതു കൊണ്ടായിരിക്കും അവറ്റകളെ കുറിച്ചുള്ള ചിന്തകളും
ആവലാതികളുമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ജീവിതത്തിനെന്തോ ഒരു മാറ്റം വന്നത് പോലെ. നോക്കി നോക്കി നിൽക്കെ അവറ്റകളങ്ങു വളർന്നു നല്ല വണ്ണവും തൂക്കവും ഉള്ള രണ്ട് പോത്തുകൾ.
ഇനി ഇവറ്റകളെ കൊടുത്തു ക്യാഷാക്കണം. അറിയിക്കേണ്ട താമസം. വാങ്ങാനെത്ര ആൾക്കാരാ വരുന്നേ. എല്ലാം ഇറച്ചി വെട്ടുകാർ, ഇടനിലക്കാർ. അവർ വന്നു. വിലയിട്ടു. കൂടുതൽ വില പറഞ്ഞയാൾക്ക് കൊടുക്കാമെന്നു വച്ചു.
പക്ഷെ അവർക്കിപ്പോ ഒന്നിനെ മതി. അതിന്റെ കാര്യം കഴിഞ്ഞിട്ട് അടുത്തതിനെയും ഉടൻ അവർ തന്നെ വാങ്ങിക്കോളാമത്രേ. മറ്റ് കച്ചവടക്കാർ പറഞ്ഞതിലും 2000 രൂപ കൂടുതലാണിവർ പറഞ്ഞത്.
അത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടായാലും ഇവർക്ക് തന്നെ കൊടുക്കാം. അല്ലെങ്കിൽ അതിൽ കൂടുതൽ ആരെങ്കിലും പറയട്ടെ. പോത്തിനെ കൊണ്ട് പോകാൻ ചെറിയ വണ്ടിയാണവർ കൊണ്ട് വന്നത്. വണ്ടിയിൽ കയറ്റാൻ ഇത്തിരി പാട് പെട്ടു. നിർബന്ധിച്ചു തള്ളി കയറ്റുന്നതിനിടയിൽ അതിന്റെ ഒരു കാല് പ്ലാറ്റഫോമിനിടയിലുള്ള സൂക്ഷിരത്തിൽ വീണു.
വേദന കൊണ്ട് പുളഞ്ഞിട്ടാണെന്ന് തോന്നുന്നു അത് അലറി കരഞ്ഞു. ആ കച്ചവടക്കാരൻ ഒരു ദയാദാക്ഷണ്യവുമില്ലാതെ അതിന്റെ കാല് വലിച്ചുരിയെടുത്തു. വേദന അതിനെ വല്ലാതെ അലട്ടുന്ന പോലെ. അതിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ വല്ലാത്തൊരു ദയനീയത....
കണ്ണീർ ഇറ്റിറ്റ് വീഴുന്നു.
കണ്ണീർ ഇറ്റിറ്റ് വീഴുന്നു.
'ആ കാല് ഒടിഞ്ഞു എന്ന് തോന്നുന്നു. അതാണിങ്ങനെ നില വിളിക്കുന്നത്' ഞാൻ പറഞ്ഞു.
'അത് കുഴപ്പമില്ല നാളെ വെട്ടാനുള്ളതല്ലേ' അതും പറഞ്ഞയാൾ വണ്ടിയിൽ കയറി ഓടിച്ചു പോയി.
ആ എന്തെങ്കിലും ആകട്ടെ.
പൈസ ഒന്ന് കൂടി എണ്ണി തിട്ടപ്പെടുത്തി. പറഞ്ഞ ക്യാഷ് ഉണ്ട്. 'ബ്ലഡ് മണി...'
വളർത്തിയ പോത്തിനെ കൊല്ലാൻ കൊടുത്തതിനുള്ള പ്രതിഫലം. അത് മേശ വിരിക്കടിയിൽ വച്ചു. നേരം സന്ധ്യയാകുന്നു ഒന്ന് കുളിച്ചു ഫ്രഷ് ആകണം. രണ്ട് സ്മാൾ അടിക്കണം.
പിന്നെ എന്നത്തേയും പോലെ ടി വി യിലെ വാർത്ത പരിപാടികൾ കണ്ട് സമയം പോക്കണം.
പിന്നെ എന്നത്തേയും പോലെ ടി വി യിലെ വാർത്ത പരിപാടികൾ കണ്ട് സമയം പോക്കണം.
ഏറെ നാളായുള്ള ശീലം ആണ്. ടി വിയിലെ അന്തി ചർച്ച കേട്ടുള്ള രസം പിടിക്കൽ. പക്ഷെ ഇന്ന് എന്തോ അകെ ഒരു അസ്വസ്വതത. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. എന്നാ നേരത്തെ കിടന്നേക്കാമെന്ന് വച്ചു. എന്തോ ഉറക്കം വരുന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇല്ല രക്ഷ ഇല്ല. പുറത്തു തൊഴുത്തിൽ നിന്നാണെന്ന് തോന്നുന്നു മറ്റേ പോത്തിന്റെ നില വിളി. കൂട്ടുകാരനെ കാണാഞ്ഞിട്ടാകും. അവറ്റകളത്ര ഇണങ്ങി ജീവിച്ചവരല്ലേ. അവന്റെ നിലവിളി കൂടി കൊണ്ടിരുന്നു. എന്റെ അസ്വസ്വതതയും. രണ്ടു പെഗ് കൂടി അകത്താക്കി അത് ശീലമില്ലാത്തതാണ്. രണ്ടെണ്ണമാണ് ക്വാട്ട. അത് കഴിഞ്ഞു.
പക്ഷെ രക്ഷയില്ല. ഉറക്കം വരുന്നില്ല. ആ പോത്തിന്റെ ദയനീയ മുഖം വല്ലാതെ വേട്ടയാടുന്നു. മൂന്നു മാസമേ കൂടെ ഉണ്ടായിരുന്നുള്ളു. പക്ഷെ താൻ വെള്ളവും തീറ്റയും കൊടുത്തു വളർത്തിയ ഒരു ജീവൻ. അതിന്റെ കാലൊടിഞ്ഞ വേദനയിൽ അലറി കരഞ്ഞിട്ട്.
ദയനീയമായി ഒരു സഹായത്തിനെന്ന പോലെ നോക്കിയിട്ട്, തനിക്കൊന്നും ചെയ്യാൻ തോന്നിയില്ല. ക്യാഷിന് വേണ്ടി അതിനെ കൊല്ലാൻ കൊടുത്തിട്ട് രണ്ടെണ്ണം അടിച്ചിട്ട് കിടന്ന് ഉറങ്ങാൻ നോക്കുന്നു. അത് പോലൊരു ഭീകര രാത്രി ജീവിതത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല. നേരം വെളുക്കാൻ കാത്തിരുന്നു.
5മണി ആയി കാണും. ക്യാഷും എടുത്തു പോക്കറ്റിലിട്ട് ബുള്ളറ്റിൽ കയറി യാത്ര തുടങ്ങി. ആ അറവുകാരനെ കണ്ടു പിടിക്കണം. ശെരിക്കുള്ള ഊരോ, പേരോ ഒന്നുമറിയില്ല. ഫോൺ നമ്പർ കൈയിലുണ്ട്. വിളിച്ചു.
അയാൾ ഇടനിലക്കാരാനാണത്രെ. എന്തായാലും അയാളോട് കാര്യം പറഞ്ഞു. ഇന്നലെ വിറ്റ പോത്തിനെ തിരിച്ചു വാങ്ങണം. അയാൾ അമ്പരന്നു. ഇടയ്ക്ക് അയാളെയും കൂട്ടി. പത്തു മുപ്പതു കിലോമീറ്റർ പോകണം. ആക്സിലേറ്ററിൽ കൈ കൊടുത്തു. അറുപതു കിലോമീറ്ററിൽ കൂടുതൽ സ്പീഡിൽ വണ്ടി ഓടിച്ചിട്ട് വർഷങ്ങളായി.
ചെറുപ്പത്തിൽ എൺപത് നൂറിലൊക്കെ പോയിട്ടുണ്ട്. ഇപ്പൊ അതൊന്നും ആലോചിക്കാൻ വയ്യ. എത്രയും പെട്ടന്ന് സ്ഥലത്തെത്തണം. അതിനെ തിരികെ വാങ്ങണം. പിന്നെ അവറ്റകളെ എന്ത് ചെയ്യും. ഒന്നും അറിയില്ല. പക്ഷെ അതിനെ തിരിച്ചു വാങ്ങണം. ചിലപ്പോൾ അയാൾ കൂടുതൽ പണം ചോദിച്ചേക്കാം. എന്നാലും കുഴപ്പമില്ല.
ക്യാഷ് എത്രയായാലും കൊടുക്കാം. അതിനെ ജീവനോടെ തിരിച്ചു വേണം. സ്ഥലത്തെത്തിയതറിഞ്ഞില്ല. അവിടെ രണ്ട് മൂന്നു സ്ഥലത്തു പോത്തിറച്ചി വിൽക്കുന്നു. വെട്ടിയ പോത്തുകളുടെ തല അവിടെ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതൊന്നുമാകല്ലേ താൻ വിറ്റ പോത്ത്.
ആ ഒറ്റ പ്രാർത്ഥനയെ ഉള്ളു. ഉള്ളു തുറന്നു പ്രാർത്ഥിച്ചിട്ട് ഏറെ നാളായി.
ആ ഒറ്റ പ്രാർത്ഥനയെ ഉള്ളു. ഉള്ളു തുറന്നു പ്രാർത്ഥിച്ചിട്ട് ഏറെ നാളായി.
ഈ അടുത്ത കാലത്തായിട്ട് ഈശ്വര വിശ്വാസം കുറഞ്ഞു വരികയാണ്. പ്രാർത്ഥന ഇല്ലെന്ന് തന്നെ പറയാം. എങ്കിലും ഇപ്പൊ അറിയാവുന്ന ദൈവങ്ങളോടെല്ലാം ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു. 'നമ്മുടെ പോത്തിനെ വാങ്ങിയയാൾ അതാണ്' കൂടെ വന്നയാൾ ചൂണ്ടി പറഞ്ഞ ആളിനോട് കാര്യം പറഞ്ഞു.
അയാൾ മിഴിച്ചു നോക്കി. ഇതെന്താണ് കാര്യം. ആദ്യമായിട്ടാണ് ഒരാളിങ്ങനെ.
അയാൾ നിസ്സഹായതയോടെ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി. വെട്ടിയ പോത്തിന്റെ തല. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. അത്ര പരിചയമായിരുന്നു ആ മുഖം. ഇന്നലത്തെ ആ ദയനീയ ഭാവം ഇപ്പോഴും അതിനെ വിട്ടു മാറിയിട്ടില്ല.
അയാൾ നിസ്സഹായതയോടെ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി. വെട്ടിയ പോത്തിന്റെ തല. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. അത്ര പരിചയമായിരുന്നു ആ മുഖം. ഇന്നലത്തെ ആ ദയനീയ ഭാവം ഇപ്പോഴും അതിനെ വിട്ടു മാറിയിട്ടില്ല.
പോരെങ്കിൽ ഇന്നലെ പൊഴിഞ്ഞ ആ കണ്ണീർ ഇപ്പോഴും അതിന്റെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്നുണ്ടായിരുന്നു...
Keywords: Story, Farmers, Retirement, Man, Cattle rearing, Vinod Mugathala, Blood money...
Powered by Info News For You

Comments
Post a Comment