ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ദേശീയം (www.evisionnews.co): രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ ഇന്ധന വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. കൊച്ചി നഗരത്തില്‍ പെട്രോളിന് 83.66 രൂപയാണ്. ഡീസലിന് 77.74 രൂപ. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ്.
നവംബര്‍ 20ന് ശേഷം പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്.
Powered by Info News For You

Comments
Post a Comment