സ്വയം മറന്ന് നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'ജെറുസലേമ ഡാന്‍സ് ചലഞ്ച്'; ലോകമെമ്പാടും തരംഗമായ ഗാനത്തിന്റെ നൃത്താവിഷ്‌കാരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; ട്രെന്‍ഡില്‍ പങ്കാളിയായി മേതില്‍ ദേവികയും, വീഡിയോ
കൊച്ചി: (https://ift.tt/2VH0Kxa) ലോകമെമ്പാടും തരംഗമായ ചലഞ്ചാണ് 'ജെറുസലേമ ഡാന്‍സ് ചലഞ്ച്'. മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും സ്വയം മറന്ന് നൃത്തം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ജറുസലേമ ഡാന്‍സ് ചലഞ്ചിലൂടെ. ട്രെന്‍ഡായി മാറിയതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കയാണ് ഈ ഗാനത്തിന്റെ നൃത്താവിഷ്‌കാരങ്ങള്‍. ഇപ്പോഴിതാ ചലഞ്ചില്‍ പങ്കാളിയാകുകയാണ് നര്‍ത്തകി മേതില്‍ ദേവിക.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേതില്‍ ദേവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമ പേജിലൂടെ പുറത്തുവന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കാണുകയും ദേവികയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment