പ്രധാനമന്ത്രി വെള്ളിയാഴ്ച 9 കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും; കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കും

ന്യൂഡെല്‍ഹി: (www.kvartha.com 25.12.2020) പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഒമ്പതുകോടി കര്‍ഷകരെ അഭിസംബോധന ചെയ്യും. പിഎം കിസാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. 

PM To Address 9 Crore Farmers On Dec 25, Release ₹ 18,000 Crore In Aid, New Delhi, News, Politics, Farmers, Meeting, Prime Minister, Narendra Modi, National
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള കേന്ദ്രത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. ഒമ്പത് കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന 18,000 കോടിയുടെ കിസാന്‍ നിധിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയവും നടത്തും. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്‍ഷിക പദ്ധതികളെല്ലാം പ്രധാനമന്ത്രി അഭിസംബോധനയില്‍ പരാമര്‍ശിച്ചേക്കും. ഒപ്പം കര്‍ഷകരുടെ അഭിപ്രായവും പ്രധാനമന്ത്രി തേടും.

പാര്‍ടി എംപിമാരും എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ബി ജെ പിയും കേന്ദ്ര സര്‍ക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേക്കെത്തിക്കാനായി വലിയ സ്‌ക്രീനുകള്‍ പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്. ലഘുലേഖകളും വിതരണം ചെയ്യും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം കൂടിയാണ് വെള്ളിയാഴ്ച. അതുകൊണ്ട് വിപുലമായ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

Keywords: PM To Address 9 Crore Farmers On Dec 25, Release ₹ 18,000 Crore In Aid, New Delhi, News, Politics, Farmers, Meeting, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?