എട്ട് മണിക്കൂറിനിടെ മരിച്ചത് 9 നവജാത ശിശുക്കള്‍; രാജസ്ഥാനിലെ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ജയ്പൂര്‍: (www.kvartha.com 11.12.2020) രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്ന് മുതല്‍ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികള്‍ ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു. 

ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്നാണ് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടി. അതേസമയം മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നാണ് വിശദീകരണം.

Jaipur, News, National, hospital, Government, Death, Baby, Nine infants die at Kota hospital in 24 hours, govt orders probe

Keywords: Jaipur, News, National, hospital, Government, Death, Baby, Nine infants die at Kota hospital in 24 hours, govt orders probe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?