83 രൂപയായതാണോ വലിയ കാര്യം: ഇന്ധന വില കൂടിയതിനെ ന്യായികരിച്ച് സുരേന്ദ്രന്‍
കേരളം (www.evisionnews.co): ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചില ദിവസങ്ങളില്‍ ഇന്ധനവില കൂടും ചില ദിവസങ്ങളില്‍ കുറയും.ഇത് ഒരിക്കലും പൊതു ജനത്തെ ബാധിക്കില്ല. ഇന്ധനവില വര്‍ധനവിനു പ്രധാന കാരണം യുപിഎ സര്‍ക്കാരാണ്. ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍നിന്ന് എടുത്തുകളഞ്ഞതു കോണ്‍ഗ്രസാണ്. ആ തീരുമാനം എളുപ്പത്തില്‍ തിരുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പെട്രോളിന് 87 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Powered by Info News For You

Comments
Post a Comment