പണം തട്ടാനായി വ്യാജ ഫോണ്‍ കോളുകള്‍; 8000 ഫോണ്‍ നമ്പറുകള്‍ ബ്ലോക് ചെയ്തതായി ദുബൈ പൊലീസ്


ദുബൈ: (https://ift.tt/3prYDdo) പണം തട്ടാനായി വ്യാജ ഫോണ്‍ കോളുകള്‍ അടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജിരി. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന 8000 ഫോണ്‍ നമ്പറുകള്‍ ഈ വര്‍ഷം ബ്ലോക് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.

News, World, Gulf, Dubai, Fraud, Police, Warning, Technology, Mobile Phone, Business, Finance, Government, Banking, Punishment, Dubai Police block 8,000 phone numbers used by fraudsters, issue bank scam warning


തട്ടിപ്പുകള്‍ സംബന്ധിച്ച് ലഭിച്ച 400 പരാതികളില്‍ 86 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരോ സര്‍കാര്‍ ഉദ്യോഗസ്ഥരോ ആണെന്ന വ്യാജേന വിളിക്കുന്നവര്‍ക്ക് ബാങ്ക് അകൗണ്ട് പോലുള്ള സുപ്രധാന വിവരങ്ങള്‍ കൈമാറരുത്. തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് കേണല്‍ സഈദ് അല്‍ ഹജിരി മുന്നറിയിപ്പ് നല്‍കി. 

യുഎഇയിലെ  95 ശതമാനം സൈബര്‍ തട്ടിപ്പുകാരും ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണെന്നും ദുബൈ പൊലീസ് ആന്റി ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഒമര്‍ ബിന്‍ ഹമദ് പറഞ്ഞു. 

യുഎഇ ഫെഡറല്‍ നിയമപ്രകാരം സൈബര്‍ തട്ടിപ്പുകള്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

Keywords: News, World, Gulf, Dubai, Fraud, Police, Warning, Technology, Mobile Phone, Business, Finance, Government, Banking, Punishment, Dubai Police block 8,000 phone numbers used by fraudsters, issue bank scam warning

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?