ദുബൈ ഡ്യൂടിഫ്രീയുടെ 7.3 കോടി രൂപയുടെ സമ്മാനാർഹൻ മലയാളി; ബംബറടിച്ചത് കോവിഡില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് സ്വദേശിക്ക്

ദുബൈ: (www.kasargodvartha.com 20.12.2020) ദുബൈ ഡ്യൂടിഫ്രീയുടെ 7.3 കോടി രൂപയുടെ സമ്മാനത്തിന് മലയാളി അർഹനായി. ഭാഗ്യം തുണച്ചത് കോവിഡില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന കാസര്‍കോട് സ്വദേശിയെ.

 കാഞ്ഞങ്ങാട്ടെ നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയുടെ സൗഭാഗ്യത്തിന് ഉടമയായത്. ഇയാള്‍ നാലു വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

Kasaragod, News, Dubai, Kanhangad, Cash, COVID-19, Lottery, Jobless Malayali wins 7.36 Cr at Dubai Duty Free draw.

കോവിഡിനെ തുടര്‍ന്ന് ഈ കമ്പനിയിലെ ജോലി നഷ്ടമായി. ഡിസംബര്‍ 28-നാണ് ജോലിയില്‍ നിന്നും പിരിഞ്ഞു പോകേണ്ട ദിവസം.

മറ്റേതെങ്കിലും ജോലിക്കായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്. സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. ദുബൈ ഡ്യൂടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.

ഇതില്‍ മലയാളികളായ നിരവധി പേര്‍ക്കും സമ്മാനം കിട്ടിയിട്ടുണ്ട്.

ഭാര്യയും ഒരു വയസുള്ള മകനുമടങ്ങിയതാണ് നവനീതിന്റെ കുടുംബം.

Keywords: Kasaragod, News, Dubai, Kanhangad, Cash, COVID-19, Lottery, Jobless Malayali wins 7.36 Cr at Dubai Duty Free draw.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?