ഉപ്പളയില്‍ നിന്നുള്ള കഞ്ചാവ് വിതരണം തുടരുന്നു; സ്‌കൂടറില്‍ കോഴിക്കോട്ട് എത്തിച്ച 7 കിലോ കഞ്ചാവുമായി കുമ്പളയിലെ 2 യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: (www.kasargodvartha.com 05.12.2020) കഞ്ചാവിന്റെ ഹബായി അറിയപ്പെടുന്ന ഉപ്പളയില്‍ നിന്നും കോഴിക്കോട്ട് വിതരണത്തിനായി സ്‌കൂടറില്‍ എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. സ്‌കൂടറില്‍ കടത്തുകയായിരുന്ന ഏഴുകിലോ കഞ്ചാവുമായി കാസര്‍കോട് കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പൊലീസ് പിടിയിലായി.
അഹ് മദ് ജലാലുദ്ദീന്‍ (19), ബി എം ഉമര്‍ (27) എന്നിവരെയാണ് കോഴിക്കോട് കസബ എസ് ഐ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പാളയത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സ്‌കൂടറില്‍ സംശയസാഹചര്യത്തില്‍ ബാഗുമായി കണ്ട ഇരുവരെയും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഉപ്പളയില്‍ നിന്നും കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊച്ചി ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത് കാസര്‍കോട് ഉപ്പളയിലെ സംഘമാന്നെന്ന് കൊച്ചി പൊലീസ് കണ്ടെത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment