സിവിൽ പൊലീസ് ഓഫീസറുടെ അവസരോചിതമായ ഇടപെടൽ; കാറിനകത്ത് കുടുങ്ങിയ 6 വയസുകാരൻ്റെ ജീവൻ രക്ഷിച്ചു
നീലേശ്വരം: (www.kasargodvartha.com 27.12.2020) സിവിൽ പൊലീസ് ഓഫീസറുടെ അവസരോചിതമായ ഇടപെടലിൽ കാറിനകത്ത് കുടുങ്ങിയ ആറ് വയസുകാരൻ്റെ ജീവൻ രക്ഷിച്ചു. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രതീഷിന്റെ അവസരോചിതമായ ഇടപെടലാണ് പ്രശംസനീയമായത്.
ശനിയാഴ്ച വൈകീട്ട് അഴിത്തല ബീച്ചിൽ എത്തിയ 10 പേർ അടങ്ങുന്ന കുടുംബം കാറിൽ നിന്നിറങ്ങി വാഹനം ലോക് ചെയ്ത് ബീച്ചിലേക്ക് പോവുകയും അശ്രദ്ധമൂലം ഒരു കുട്ടി കാറിനുള്ളിൽപെട്ടു പോവുകയുമായിരുന്നു. ഈ സമയം ബീച്ചിൽ പട്രോളിംഗിനായി എത്തിയ രതീഷ് കാറിന്റെ അകത്ത് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്ത് നിന്ന് തുറക്കാൻ നിർദ്ദേശം നൽകി ഡോർ തുറക്കുകയുമായിരുന്നു.

പുറത്തിറങ്ങിയ കുട്ടിയെ സമാധാനിപ്പിച്ച് പിതാവിൻ്റെ ഫോൺ നമ്പർ വാങ്ങി വിവരം അറിയിക്കുകയും ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടിയെ എടുത്ത് രതീഷിനോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് പോകുകയുമായിരുന്നു. അവസരോചിതമായ ഇടപെടലിൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തിലാണ് രതീഷ്. കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് കുടുംബത്തോട് ക്ലാസെടുത്താണ് രതീഷ് മടങ്ങിയത്.
Keywords: Kerala, News, Kasaragod, Neeleswaram, Police-officer, Boy, Car, Top-Headlines, Opportunistic intervention of a civil police officer; Saved the life of a 6-year-old boy trapped inside a car.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment