എതിരാളികളെ വിറപ്പിക്കാന്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍; 650 കോടി ചെലവഴിച്ച് മഹാരാഷ്ട്രയില്‍ ബജാജ് ഓടോ പ്ലാന്റ് വരുന്നു
മുംബൈ: (https://ift.tt/2Kx438m) എതിരാളികളെ വിറപ്പിക്കാന്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓടോ മഹാരാഷ്ട്രയില്‍ 650 കോടി ചെലവഴിച്ച് പുതിയ പ്ലാന്റ് നിര്‍മിക്കുന്നു. പുണെയിലെ ചകനിലുള്ള നിലവിലെ പ്ലാന്റിനോട് ചേര്‍ന്നായിരിക്കും പുതിയ പ്ലാന്റും നിര്‍മിക്കുക. ചേതക്, കെടിഎം, ഹസ്ഖ വാര്‍ണ, ട്രയംഫ് ബൈക്കുകളാണ് ഇവിടെ നിര്‍മ്മിക്കുക. പ്ലാന്റിന്റെ ധാരണാപത്രം മഹാരാഷ്ട്ര സര്‍കാരുമായി ഒപ്പുവച്ചു. 2023 ഓടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് ആലോചന.
കമ്പനിയുടെ തൊട്ടടുത്ത എതിരാളികളായ ഹോണ്ട മോട്ടോര്‍സൈക്കിളും സ്‌കൂട്ടര്‍ ഇന്ത്യയും സുസുകി മോട്ടോര്‍സൈക്കിളും വമ്പന്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന ഘട്ടത്തിലാണ് ബജാജിന്റെ തീരുമാനം.
അതേസമയം ഹീറോ മോട്ടോകോര്‍പ്പ് ഏഴ് വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്.
Powered by Info News For You

Comments
Post a Comment