രണ്ടു കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടകയില്‍ പിടിയില്‍

സുള്ള്യ (www.evisionnews.co): രണ്ടു കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടക പുത്തൂരില്‍ പോലീസ് പിടിയിലായി. കാസര്‍കോട് പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദ്(26), മംഗല്‍പ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂര്‍ കബകയിലെ അബ്ദുല്‍ജാബിര്‍(23), ബണ്ണൂരിലെ അബ്ദുല്‍ നസീര്‍(37) എന്നിവരെയാണ് പുത്തൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂര്‍, സുള്ള്യ മേഖലയില്‍ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ്
വില്‍പ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?