നടി വി ജെ ചിത്രയുടെ മരണം; 5 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍, മാതാപിതാക്കളെയും ചോദ്യം ചെയ്യും


ചെന്നൈ: (https://ift.tt/3883TMe) നടി വി ജെ ചിത്ര ജീവനൊടുക്കിയ കേസില്‍ 5 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. ഇയാളുടെ മാതാപിതാക്കളെയും  ചോദ്യം ചെയ്യും. ചിത്രയുടെ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദമെന്നു പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും  പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 

News, National, India, Chennai, Actress, Death, Web Serial, Arrest, Accused, Police, Mother, Marriage, Entertainment, VJ Chithra's Death: Police Arrest Husband Hemanth


ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ തിങ്കളാഴ്ച പോലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ചിത്ര മൊബൈല്‍ ഫോണില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. താനും ചിത്രയും തമ്മില്‍ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. 

സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. 

എന്നാല്‍ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പോലീസിന്റെ നിഗമനം. 

Keywords: News, National, India, Chennai, Actress, Death, Web Serial, Arrest, Accused, Police, Mother, Marriage, Entertainment, VJ Chithra's Death: Police Arrest Husband Hemanth

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?