കനാലില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും മലയാളി അധ്യാപികയും മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട 5വയസുകാരിയെ നാട്ടുകാര്‍ രക്ഷിച്ചു
ലഖ്‌നൗ: (https://ift.tt/3ha0wIV) ഉത്തര്‍പ്രദേശില്‍ ഡാമിനോടു ചേര്‍ന്നുള്ള കനാലില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും മലയാളി അധ്യാപികയും മുങ്ങിമരിച്ചു. ഒഴുക്കില്‍പ്പെട്ട 5 വയസ്സുള്ള മകളെ നാട്ടുകാര്‍ രക്ഷിച്ചു. പിതാവ് ടി പി ഹസൈനാര്‍ (61), ലളിത്പുര്‍ തല്‍ബെഹത്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലിഷ് അധ്യാപികയും കഥാകൃത്തുമായ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് നസിയ കോട്ടേജില്‍ നസിയ ഷാരോണ്‍ (31), എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. ഫൈസിയെ രക്ഷിക്കാന്‍ ഇരുവരും വെള്ളത്തിലേക്കു ചാടിയെങ്കിലും ഒഴുക്കില്‍പ്പെട്ടു മുങ്ങിപ്പോയി. കുട്ടിയെ ഗ്രാമവാസികള്‍ രക്ഷിച്ചു. നസിയയുടെയും ഹസൈനാരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു.
ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.
ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ 3 വര്‍ഷം മുന്‍പാണു നസിയ ജോലിക്കു ചേര്‍ന്നത്. വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാര്‍. മകള്‍ക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്.
നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുന്‍പാണു ആമസോണ്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എന്‍ജിനീയറായ ഷാരോണ്‍ ആണ് ഭര്‍ത്താവ്. ഹസൈനാരുടെ ഭാര്യ: റാഫിയ (പുളിമാത്ത് ഗവ. എല്‍പിഎസ് അധ്യാപിക). മറ്റൊരു മകള്‍: നദിയ.
Powered by Info News For You

Comments
Post a Comment