ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് ഗര്‍ഭം അലസിയെന്ന് ആരോപണം; കൗണ്‍സിലറിന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ്

ബംഗളൂരു: (www.kvartha.com 03.12.2020) കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മര്‍ദനത്തെ തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍ ചാന്ദ്‌നി നായക്കിന്റെ ഗര്‍ഭം അലസിയെന്ന് ആരോപണം. സംഭവത്തില്‍ വനിതാ കൗണ്‍സിലര്‍ ചാന്ദ്‌നി നായക്കിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഡോ. ബി പുഷ്പ അമര്‍നാഥിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി. 

മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി മഹാലിംഗ പുരയിലെ ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പോകുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് ചാന്ദ്‌നി പരാതിയില്‍ പറയുന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തര്‍ക്കത്തിനിടെ ചാന്ദ്‌നിയെ തള്ളിത്താഴെയിട്ട് സിദ്ധു സാവദി  എംഎല്‍എ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നിരുന്നു.

Bangalore, News, National, attack, BJP, Complaint, MLA, Councillor alleges she had to undergo abortion after assault by BJP MLA

Keywords: Bangalore, News, National, attack, BJP, Complaint, MLA, Councillor alleges she had to undergo abortion after assault by BJP MLA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?