പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അറുനൂറിന പദ്ധതികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 24.12.2020) പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അറുനൂറിന പദ്ധതികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ളത് എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ കാര്യമാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകടന പത്രികയില്‍ ഉള്‍പെടാത്ത നിരവധി കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.CM says that out of 600 projects announced by the LDF in the manifesto, 570 have been completed, Thiruvananthapuram, News, Politics, LDF, Chief Minister, Pinarayi vijayan, Media, Kerala

സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാന്‍ കഴിയണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപോര്‍ട് തയാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനാകാത്തത്. അതിന്റെ കാരണവും ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. പ്രകടനപത്രിക പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഓണക്കാലത്ത് നൂറുദിന പരിപാടി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: CM says that out of 600 projects announced by the LDF in the manifesto, 570 have been completed, Thiruvananthapuram, News, Politics, LDF, Chief Minister, Pinarayi vijayan, Media, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?