ചെറിയ മരുമകളോടുള്ള ഇഷ്ടം വിനയായി; അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55 കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി


ഭദോഹി(ഉത്തര്‍പ്രദേശ്): (https://ift.tt/2JZPfP9) ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ചെറിയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരും കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ഭദോഹി എസ്പി റാം ബാദന്‍ സിംഗ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

55കാരനും ഭാര്യക്കും നാല് ആണ്‍മക്കളാണ് ഉള്ളത്. നാല് പേരും മുംബൈയില്‍ ജോലി ചെയ്യുന്നു. രണ്ട് പേര്‍ വിവാഹിതരാണ്. മാതാപിതാക്കളോടൊപ്പം ഇവരും ഭാദോഹിയിലാണ് താമസം. ഇതില്‍ ചെറിയ മരുമകളുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപണം. ബന്ധത്തെ ഭാര്യയും മൂത്ത മരുമകളും എതിര്‍ത്തിരുന്നു.

News, National, India, Uttar Pradesh, Father, Wife, Death, Police, Case, Arrest, Crime, UP Man Killed For Affair With Relative: Police


ഇക്കാരണത്താല്‍ ചെറിയ മരുമകളെ ഇവര്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ 55കാരന്‍ മൂത്തമകളെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. മരിക്കുന്നതിന് നാല് ദിവസം മുമ്പ് ചെറിയ മരുമകളെ കൊണ്ടുവന്ന് തന്നോടൊപ്പം പാര്‍പ്പിച്ചു. ഇതില്‍ പിണങ്ങി ഭാര്യയും മൂത്ത മരുമകളും ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 

ചെറിയ മരുമകളുമായുള്ള അവിഹിത ബന്ധമാണ് ഇയാളുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസും സ്ഥിരീകരിച്ചു. മരുമകളാണ് പോലീസിനെ വിവരമറിയിച്ചത്. 

Keywords: News, National, India, Uttar Pradesh, Father, Wife, Death, Police, Case, Arrest, Crime, UP Man Killed By Wife, Daughter-In-Law For Affair With Relative: Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?