സംസ്ഥാനത്ത് 5032 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 79 പേര്‍ക്ക് രോഗം, 161 രോഗമുക്തി


കാസര്‍കോട്: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ  77 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തിയ ഓരോരുത്തര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ ഇതുവരെ 22637 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1069 പേര്‍ വിദേശത്ത് നിന്നെത്തിയവരും 837 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21413 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240 ആയി. നിലവില്‍ 984 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 750 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

വീടുകളില്‍ 7156 പേരും സ്ഥാപനങ്ങളില്‍ 335 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  7491 പേരാണ്. പുതിയതായി 489 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1542 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 743 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 498 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 489 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?