കട വരാന്തയില്‍ 48കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അടിമാലി: (www.kasargodvartha.com 06.12.2020) കട വരാന്തയില്‍ 48കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കല്‍ മാത്യുവിനെ ആണ് ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്‍ഡ് ജംക്ഷനിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. 

മൃതദേഹത്തിന് സമീപത്തു നിന്ന് തലയില്‍ ഇടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന സിമന്റ് ഇഷ്ടിക കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളുമായി ഉണ്ടായ കലഹം കയ്യാങ്കളിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം. ഇടുക്കിയില്‍ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Adimali, News, Kerala, Top-Headlines, Death, Police, custody, Man found dead in Adimali

Keywords: Adimali, News, Kerala, Top-Headlines, Death, Found dead, Shop, Dead body, Police, custody, Man found dead in Adimali



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?