പ്രണയവിവാഹത്തിനൊരുങ്ങിയ യുവതിയുടെ 4 കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി; പ്രതികള്‍ അറസ്റ്റില്‍
മൈസൂരു: (www.kvartha.com 07.12.2020) പ്രണയവിവാഹത്തിനൊരുങ്ങിയ യുവതിയുടെ 4 കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി.
ശനിയാഴ്ചയാണ് സംഭവം. ചാമരാജ് നഗര്‍ ഹന്നൂര്‍ താലൂക്കിലെ പിജി പാളയ ഗ്രാമത്തിലെ ധനലക്ഷ്മിയുടെ(24) ഇടതു കയ്യിലെ വിരലുകളാണു പിതാവ് ശിവസ്വാമി, സഹോദരന്‍ മഹേന്ദ്ര എന്നിവര്‍ ചേര്‍ന്ന് മുറിച്ചത്. ഇരുവരെയും ഹന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേ ഗ്രാമത്തിലെ 28കാരനായ സത്യയുമായി ധനലക്ഷ്മി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും റജിസ്റ്റര്‍ വിവാഹം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞില്ല. ഡിസംബര്‍ ഏഴിന് വിവാഹം നടത്താനായിരുന്നു ഇരുവരുടേയും തീരുമാനം. തുടര്‍ന്ന് ധനലക്ഷ്മിയെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ശിവസ്വാമി അനുവദിച്ചില്ല.
ശനിയാഴ്ച വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ച ധനലക്ഷ്മിയെ മെഡിക്കല്‍ സ്റ്റോറിനു സമീപം കാണാനിടയായ ശിവസ്വാമിയും മഹേന്ദ്രയും ഒരുപാട് വഴക്കുപറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിച്ചശേഷം മര്‍ദിക്കുകയും വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.
Keywords: Father, brother attacked girl at Karnataka's Chamarajnagar district, Local News, News, Karnataka, Attack, Crime, Criminal Case, Police, Arrested, National.
Powered by Info News For You

Comments
Post a Comment