കണ്ണിലേക്ക് മുളക് സ്‌പ്രേ ചെയ്ത ശേഷം കമ്പിവടി ഉപയോഗിച്ച് അടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരു കുടുംബത്തിലെ 3 പേര്‍ അറസ്റ്റില്‍
കൂരോപ്പട: (www.kvartha.com 30.12.2020) കണ്ണിലേക്ക് മുളക് സ്‌പ്രേ ചെയ്ത ശേഷം കമ്പിവടി ഉപയോഗിച്ച് അടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. കൂരോപ്പട മുതിയാക്കല്‍ എം എ മാത്യുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വെട്ടിമറ്റം വിനോദ് (കമ്മല്‍ വിനോദ് 42), ഭാര്യ കുഞ്ഞുമോള്‍ (38), മകന്‍ വിശ്വജിത്ത് (18) എന്നിവര്‍ അറസ്റ്റിലായത്.
മാത്യുവിന്റെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റു. കൂരോപ്പടയില്‍ താമസമാക്കിയ വിനോദും പരിസരവാസികളുമായി നേരത്തേയും വഴക്കുണ്ടായിട്ടുണ്ട്. ഇതില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് വഴി തെളിയിച്ചത്.
വിനോദും ഭാര്യയും മാങ്ങാനത്തെ കൊലപാതക കേസില്‍ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. മകന്‍ വിശ്വജിത്തിനെതിരെ വാഹനം ആക്രമിച്ചതിനു പാമ്പാടി പൊലീസിലും കേസുണ്ട്. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ യു ശ്രീജിത്ത്, എസ്‌ഐ വി എസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Keywords: News, Kerala, Crime, Killed, Arrest, Arrested, Case, Injured, Attempted to kill of man by spraying pepper; 3 members of a family arrested
Powered by Info News For You

Comments
Post a Comment