കോഴിക്കോട് ആക്രിക്കടയില്‍ വന്‍ തീപിടുത്തം; സ്ഥലത്ത് എത്തിയത് 30 ഫയര്‍ യൂണിറ്റ്
കോഴിക്കോട്: (www.kasargodvartha.com 29.12.2020) കോഴിക്കോട് ചെറുവണ്ണൂരില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീപിടിച്ചത്. 30 ഫയര്‍ യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് യൂണിറ്റ് എത്തി.
ഏകദേശം ആറ് മണിയോടെയാണ് സംഭവം. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം നടക്കുന്ന ഗോഡൗണിന് എതിരെ 10 മീറ്റര്‍ വ്യത്യാസത്തില്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷന്‍ ഉണ്ട്. കൂടാതെ 50 മീറ്റര്‍ ദൂരത്തു എല്‍പിജി പാചക ഗ്യാസ് ഗോഡൗണ്‍ ഉണ്ട്. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്.
Keywords: Kozhikode, news, Kerala, Top-Headlines, fire, Heavy fire in Kozhikode scrap shop; 30 fire units arrived at the scene
Powered by Info News For You

Comments
Post a Comment