ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം: 2 പേര്‍ അറസ്റ്റില്‍

മംഗളൂറൂ:(www.kasargodvartha.com 08.12.2020)ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവമോഗയിലെ ആശുപത്രിയിലെ വാര്‍ഡ് ബോയി ആയ മനോജും ഇയാളുടെ സുഹൃത്തുക്കളിലൊരാളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ മനോജിന്റെ സുഹൃത്തിന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ അവധിയായതിനാല്‍ ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കൂട്ടിക്കൊണ്ടുപോയാണ് നാലംഗ സംഘം പീഡിപ്പിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു പെണ്‍കുട്ടി. 

Mangalore, Karnataka, News, Molestation, Car, Arrest, Shivamogga: Gang molestation of minor inside car - Two arrested, identity concealed

16 വയസുള്ള മകള്‍ വാര്‍ഡിന് പുറത്ത് താമസിച്ച് അമ്മയെ പരിപാലിച്ച് വരികയായിരുന്നു. ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ മനോജാണ് ഭക്ഷണവും ലഘുഭക്ഷണവും എത്തിക്കാന്‍ സഹായിച്ചിരുന്നത്. ഈ സൗഹൃദം മുതലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ദിവസം ഹോട്ടലില്ലാത്തതിനാല്‍ രാത്രി ഭക്ഷണം വാങ്ങിക്കാനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും മനോജും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.

Keywords: Mangalore, Karnataka, News, Molestation, Car, Arrest, Shivamogga: Gang molestation of minor inside car - Two arrested, identity concealed .

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?