തണുപ്പകറ്റാന്‍ ചാര്‍കോള്‍ കത്തിച്ച് മുറിയ്ക്കുള്ളില്‍ വെച്ചു; 29കാരിയായ വീട്ടുജോലിക്കാരി കോമ അവസ്ഥയില്‍
ഷാര്‍ജ: (https://ift.tt/3prYDdo) തണുപ്പകറ്റാന്‍ ചാര്‍കോള്‍ കത്തിച്ച് മുറിയ്ക്കുള്ളില്‍ വെച്ച വീട്ടുജോലിക്കാരി കോമ അവസ്ഥയില്‍. വിഷപ്പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സ്‌പോണ്‍സര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാഷണല്‍ ആംബുലന്‍സ് പാരാമെഡികല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അല്‍ സിയൂഹ് - 3ലെ വില്ലയിലാണെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീട്ടില്‍ മാംസം ഗ്രില്‍ ചെയ്യാനായി ചാര്‍ക്കോള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ തീ കെടുത്താന്‍ ജോലിക്കാരിയോട് നിര്‍ദേശിച്ചു. എന്നാല്‍ തീ കെടുത്താതെ യുവതി, ചാര്‍ക്കോള്‍ തന്റെ മുറിയില്‍ കൊണ്ടുപോയി വെയ്ക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ ജോലിക്കാരി അടുക്കളയില്‍ എത്താതിരുന്നപ്പോള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല.
ക്ഷീണം കാരണം ഉറങ്ങിപ്പോയതാകുമെന്ന് കരുതിയതെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. വാതില്‍ അകത്തുനിന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരമായിട്ടും കാണാഞ്ഞപ്പോള്‍ സംശയം തോന്നിയ കുടുംബാഗങ്ങളിലൊരാള്‍ ജനല്‍ തകര്‍ത്തപ്പോഴാണ് യുവതി ചലമറ്റ് കിടക്കുന്നത് കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഇപ്പോള്‍ യന്ത്ര സഹായത്താല്‍ കൃത്രിമ ശ്വാസം നല്‍കുകയാണെന്നും യുവതി കോമ അവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.
യുവതി രണ്ട് വര്‍ഷമായി ഈ വീട്ടില്‍ ജോലി ചെയ്തു വരികയാണ്. അടച്ചിട്ട മുറിക്കുള്ളില്‍ ഇത്തരത്തില്‍ തീ കത്തിക്കുന്നതിന്റെ അപകടാവസ്ഥ സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി.
Powered by Info News For You

Comments
Post a Comment