കടയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് 2.60 ലക്ഷം രൂപയുടെ ലോടെറി മോഷണം; കളവുപോയ ലോടെറികളില്‍ സമ്മാനമടിച്ചത് മാറാന്‍ വന്നപ്പോള്‍ മോഷ്ടാവ് പോലീസ് പിടിയില്‍
മലപ്പുറം: (https://ift.tt/2VH0Kxa) കടയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ചു അകത്തു കയറി 2.60 ലക്ഷം രൂപയുടെ ലോടെറി മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. തമിഴ്നാട് ചിന്ന കാഞ്ചീപുരം വരദരാജപുരം സ്വദേശി ശശികുമാര്‍(40) ആണ് പിടിയിലായത്. താനൂരില്‍ സി കെ വി ലോടെറി ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ചു അകത്തു കയറിയ ഇയാള്‍ മേശ വലിപ്പ് കുത്തിതുറന്ന് 20000 രൂപയുടെ സമ്മാനത്തുക അടിച്ച ലോടെറി അടക്കം 2.60 ലക്ഷം രൂപയുടെ ലോടെറിയും 3000 രൂപയും മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 15ന് രാത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞയാളുടെ ഫോട്ടോ ഉപയോഗിച്ചാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. കളവുപോയ ലോടെറികളില്‍ സമ്മാനമടിച്ച ലോടെറികള്‍ മാറാന്‍ വരുന്നവരെ കുറിച്ച് വിവരം നല്‍കാന്‍ ലോടെറി ഏജന്‍സികള്‍ക്ക് പോലീസ് നിര്‍ദ്ദേശവും നല്‍കി. ലോടെറികളുടെ സീരിയല്‍ നമ്പറുകളും പ്രതിയുടെ സിസിടിവി ദൃശ്യവും അടക്കം പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളിലെ ലോട്ടറി ഏജന്‍സികള്‍ക്ക് പോലീസ് ഷെയര്‍ ചെയ്തിരുന്നു.
അതിനിടെ പാലക്കാട് ജില്ലയില്‍ കളവുപോയ ടിക്കറ്റിലെ 15,000 രൂപ സമ്മാനമുള്ള ടിക്കറ്റ് മാറ്റിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം ഇയാളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് വെച്ച് ഇയാള്‍ പിടിയിലായത്. പിടിയിലാകുന്നതിന് മുന്‍പ് ഇയാള്‍ തൃശ്ശൂരിലെത്തി പ്രൈസുള്ള ടിക്കറ്റ് മാറ്റാനും ശ്രമിച്ചിരുന്നു. താനൂര്‍ പോലീസ് നേരത്തെ വിവരം നല്‍കിയതിനെ തുടര്‍ന്ന് കടയുടമ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
പിന്നീട് പ്രതി പുതിയ സിം ഫോണ്‍ കണക്ഷന്‍ എടുത്ത് കാഞ്ചിപുരത്ത് പോയി. വീട്ടില്‍ കിടക്കാതെ ശബരിമലക്കു പോകാന്‍ മാലയിട്ട പ്രതി അമ്പലങ്ങളിലും മറ്റും ഒളിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടെ പ്രതി മൂന്ന് തവണ സിം കാര്‍ഡ് മാറ്റിയെങ്കിലും ഇയാള്‍ ഉപയോഗിച്ച ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വലയില്‍ ആകുകയായിരുന്നു.
മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറിലധികം മൊബൈല്‍ നമ്പറുകളും ടവര്‍ ലൊക്കേഷനും പ്രതിയുടെ കോണ്ടാക്ടുകള്‍ പരോശോധിച്ചുമാണ് താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുടെ അറസ്റ്റിന് കളമൊരുക്കിയത്.
താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എന്‍ ശ്രീജിത്ത്, ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ സലേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബറുദ്ധീന്‍, രാജേഷ് എന്നീ അന്വേഷണസംഘം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Keywords: News, Kerala, State, Malappuram, Theft, Robbery, Accused, Police, Arrest, Mobile Phone, Technology, Business, Finance, CCTV, Tamil Nadu man held for stealing Kerala lottery tickets in Malappuram district
Powered by Info News For You

Comments
Post a Comment