അബൂദബിയില്‍ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് പകുതിയിലധികം കുറച്ചു; നേരത്തെ ഉണ്ടായിരുന്നത് 250, ഇപ്പോഴത്തെ നിരക്ക് 85 ദിര്‍ഹം

അബൂദബി: (www.kvartha.com 06.12.2020) അബൂദബിയില്‍ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് പകുതിയില്‍ അധികം കുറച്ചു. നേരത്തെ ഉണ്ടായിരുന്നത് 250 ദിര്‍ഹം. ഇപ്പോഴത്തെ നിരക്ക് 85 ദിര്‍ഹം.

അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 250ല്‍ നിന്നും 85 ദിര്‍ഹമാക്കി കുറച്ചു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്. 250 ദിര്‍ഹത്തിന് മൂന്നു പിസിആര്‍ ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നടത്തുന്നുണ്ട്.Covid-19: PCR test cost slashed by more than half at Seha centres in Abu Dhabi, Abu Dhabi, News, Hospital, Health, Health and Fitness, Gulf, World
അബൂദബി, അല്‍ഐന്‍, ദുബൈ എന്നിവിടങ്ങളില്‍ ശാഖകളുള്ള മെന ലാബ്‌സിലാണ് ഈ നിരക്ക്. അബൂദബിയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഡേകെയര്‍ സര്‍ജറിയില്‍ 270 ദിര്‍ഹത്തിനാണ് മൂന്നു പിസിആര്‍ ടെസ്റ്റു നടത്തുന്നത്. സ്വകാര്യ ക്ലിനിക്കുകളും മൂന്ന് തവണകളായാണു നിരക്ക് കുറച്ചത്. അബൂദബിയിലേക്കു പ്രവേശിക്കാന്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍/ഡിപിഐ ടെസ്റ്റ് വേണം.

വിവിധ എമിറേറ്റുകളില്‍നിന്ന് അബുദാബി സന്ദര്‍ശിക്കുന്നവരും മറ്റ് എമിറേറ്റുകളില്‍ പോയി തിരിച്ചെത്തുന്നവരും തുടര്‍ച്ചയായി അബൂദബിയില്‍ തങ്ങുകയാണെങ്കില്‍ നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ അബൂദബിയില്‍ എത്തി മൂന്നു ദിവസത്തിനകം മടങ്ങുന്നവര്‍ക്കു വേറെ പരിശോധന ആവശ്യമില്ല.

Keywords: Covid-19: PCR test cost slashed by more than half at Seha centres in Abu Dhabi, Abu Dhabi, News, Hospital, Health, Health and Fitness, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?