സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് തടയാന്‍ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു; ദേഹത്ത് 22 വെട്ടുകള്‍

ന്യൂഡെല്‍ഹി: (www.kvartha.com 12.12.2020) ഡെല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് തടയാന്‍ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു. യുവാവിന്റെ ദേഹത്ത് 22 തവണയാണ് വെട്ടേറ്റത്. നീരജ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ നീരജിന്റെ സുഹൃത്തുക്കളും ഡെല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുമായ മുകേഷ്, രാകേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു കൃഷ്ണനും രവിയും. 

കോണ്‍ട്രാക്ട് ജീവനക്കാരായ കൃഷ്ണനെയും രവിയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പകരം മുകേഷിനും രാകേഷിനും ജോലി നല്‍കി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് വഴി തെളിച്ചത്. ബുധനാഴ്ച ജോലി കഴിഞ്ഞ് മുകേഷും രാകേഷും മടങ്ങുന്ന സമയത്താണ് സംഭവമുണ്ടായത്. നീരജും കൂടെയുണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനും രവിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് വഴിതടയുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. 

New Delhi, News, National, Crime, hospital, Injured, Death, Delhi man dies after the attack; 22 wounds on dead body



മുകേഷിനെയും രാകേഷിനെയും ആക്രമിക്കുന്ന സമയത്ത് തടയാന്‍ ചെന്ന നീരജിനെയും കൃഷ്ണനും രവിയും കുത്തിയതായും പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഇംഗിത് പ്രതാപ് സിംഗ് വ്യക്തമാക്കി. 

Keywords: New Delhi, News, National, Crime, hospital, Injured, Death, Delhi man dies after the attack; 22 wounds on dead body


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?