യുപിയില്‍ 21കാരനെ ട്രാക്ടര്‍ കയറ്റി കൊന്നു; പ്രതി ഒളിവില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്


ഉത്തര്‍പ്രദേശ്: (https://ift.tt/2JZPfP9) യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ധീര്‍ സിംഗ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അമിത് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ബൈകില്‍ വരികയായിരുന്ന അമിത്തിനെ ധീര്‍സിംഗ് തന്റെ ട്രാക്ടര്‍ കൊണ്ട് ഇടിച്ചിടുകയായിരുന്നു. ട്രാക്ടര്‍ വരുന്നത് കണ്ട് അമിത് തന്റെ ബൈക് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. എന്നാല്‍ ധീര്‍ സിംഗ് ട്രാക്ടര്‍ കൊണ്ട് അമിത്തിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ അമിത്ത് മരണപ്പെട്ടു.

News, National, India, Uttar Pradesh, Crime, Killed, Death, Police, Accused, UP Youth Killed Over Personal Enmity: Cop


പ്രതിയുടെ ട്രാക്ടര്‍ പിടിച്ചെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നതായി കണ്ടെത്തിയത്. ഈ വൈരാഗ്യത്തിന്റെ പേരില്‍ധര്‍ സിംഗ് അമിത്തിനെ കൊലപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.

Keywords: News, National, India, Uttar Pradesh, Crime, Killed, Death, Police, Accused, UP Youth Killed Over Personal Enmity: Cop

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?