വൈദ്യുതി കമ്പിയില്‍ തട്ടുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ലൈന്‍ ഒരു ദിവസം മുഴുവന്‍ അഴിച്ചിട്ടു; 20 ഓളം കുടുംബംഗങ്ങള്‍ ദുരിതത്തിലായി

വൈദ്യുതി കമ്പിയില്‍ തട്ടുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ലൈന്‍ ഒരു ദിവസം മുഴുവന്‍ അഴിച്ചിട്ടു; 20 ഓളം കുടുംബംഗങ്ങള്‍ ദുരിതത്തിലായി

കാസര്‍കോട്: (www.kasargodvartha.com 25.12.2020) വൈദ്യുതി കമ്പിയില്‍ തട്ടുന്ന മരങ്ങള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുറിച്ചുനീക്കാന്‍ ലൈന്‍ ഒരു ദിവസം മുഴുവന്‍ അഴിച്ചിട്ടതിനെ തുടര്‍ന്ന് 20 ഓളം കുടുംബംഗങ്ങള്‍ ദുരിതത്തിലായി.

News, Kasaragod, Kerala, Electricity, Computer, Street Line, Family, Top-Headlines, Electric line was left open for a whole day to cut down the trees that hit the power line.

ഹൊന്നമൂല 21-ാം വാര്‍ഡില്‍പെടുന്ന കാസര്‍കോട് ടൗണ്‍ ഹാള്‍ മുതല്‍ കൊറക്കോട് പുഴക്കര വരെ അര കിലോമീറ്ററോളം ദൂരത്തിലുള്ള വൈദ്യുതി ലൈനില്‍ തട്ടുന്ന റോഡരികിലെ മരങ്ങളും ചില്ലകളുമാണ് വാര്‍ഡ് കൗണ്‍സിലര്‍ സകീന മെയ്തീന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ വെച്ച് മുറിച്ചുമാറ്റിയത്.

ഇക്കഴിഞ്ഞ വര്‍ഷകാലത്ത് മരം വീണ് രണ്ട് ദിവസം വൈദ്യുതി മുടങ്ങിയതിനാല്‍ ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് ശ്രമദാനമായി മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന് കൗണ്‍സിലര്‍ സകീനയും അവരുടെ ഭര്‍ത്താവും മുന്‍ കൗണ്‍സിലറും പൊതു പ്രവര്‍ത്തകനുമായ കമ്പ്യൂട്ടര്‍ മൊയ്തീനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പണം സ്വരൂപിച്ചാണ് ശ്രമദാനമായി കാര്യങ്ങള്‍ ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജോലി തുടങ്ങിയിരുന്നു.

എന്നാല്‍ വൈകുന്നേരം അഞ്ച് മണിയായിട്ടും വൈദ്യുതി പുനസ്ഥപിക്കാത്തതിനാല്‍ പ്രദേശത്തെ കുടുംബാംഗങ്ങള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ജോലിതീര്‍ന്ന വിവരം അറിയിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്.

വൈദ്യുതി ലൈനിന് മുകളില്‍ തന്നെയാണ് മുറിച്ചിട്ട മരങ്ങള്‍ കിടന്നിരുന്നതെന്നും അതുകൊണ്ട് തന്നെ അഞ്ച് മണിക്ക് ശേഷം കെ എസ് ഇ ബി ജീവനക്കാരില്‍ ഭൂരിഭാഗം പേരും ജോലി കഴിഞ്ഞ് പോയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഇലക്ട്രിസിറ്റി അധികൃതര്‍ പറഞ്ഞു.

ജോലി മൂന്ന് മണിക്ക് മുമ്പ് തീര്‍ത്ത് വിവരം അറിയിക്കാനാണ് വൈദ്യുതി ഓഫീസില്‍ നിന്നും നിര്‍ദ്ദേശിച്ചത്.

ഒരു പകലും രാത്രിയും വൈദ്യുതി ഇല്ലാതായതോടെ 20 ഓളം കുടുംബാംഗങ്ങള്‍ തീര്‍ത്തും ദുരിതത്തിലായി. വെള്ളമില്ലാതെ കഷ്ടപ്പെട്ട പലരും ബന്ധുവീടുകളിലേക്ക് മാറി പോയി. അക്വറിയത്തിലെ മത്സ്യങ്ങള്‍ ചത്തതായും 4,000 ഓളം രൂപയുടെ നഷ്ടം സംഭവിച്ചതായും ഒരു വീട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മരം മുറിക്കുന്നതിനിടെ യന്ത്രം കേടായതും തൊഴിലാളികളുടെ പരിചയക്കുറവുമാണ് ജോലി വൈകാന്‍ കാരണമായതെന്നും വൈദ്യുതി പുനസ്ഥാപിക്കാന്‍ ഇലക്ട്രിസിറ്റി കരാര്‍ തൊഴിലാളികളെ വിളിച്ചു വരുത്തിയെങ്കിലും കെ എസ് ഇ ബി അധികൃതര്‍ അനുവദിക്കാതിരുന്നതും തടസ്സമായെന്ന് ശ്രമദാനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.

രണ്ട് ഘട്ടമായി പണി നടത്തിയിരുന്നുവെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ വൈദ്യുതി ബന്ധം പുനര്‍സ്ഥാപിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇലക്ട്രിസിറ്റി അധികൃതര്‍ പറയുന്നത്.

സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന ആരോപണം ചിലര്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ശ്രമദാനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.



Keywords: News, Kasaragod, Kerala, Electricity, Computer, Street Line, Family, Top-Headlines, Electric line was left open for a whole day to cut down the trees that hit the power line.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?