പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങളാണൊ? 'കാന്‍സറിന് മരുന്ന്; ട്രംപിന്റെ കേള്‍വിയും ഓര്‍മയും പോകും; ഡ്രാഗണ്‍ ഭൂമിയെ ഭരിക്കും'; ലോകം കണ്ട ആക്രമണം പ്രവചിച്ച ബാബാ വാങ്കയുടെ 2021 പ്രവചനം


സോഫിയ: (https://ift.tt/3o6OdQx) ബ്രെക്‌സിറ്റും സെപ്റ്റംബര്‍ 11ല്‍ ലോകം കണ്ട ആക്രമണം പ്രവചിച്ച ബാബാ വാങ്കയുടെ 2021 പ്രവചനം ഞെട്ടിക്കുന്നത്. സോവിയറ്റ് യൂണിയന്‍ മാറി റഷ്യയുടെ വരവ്, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം എന്നിവയും ബാബ പ്രവചിച്ചിരുന്നു. ബാബയുടെ പ്രവചനങ്ങളില്‍ ഏകദേശം 85 ശതമാനം കാര്യങ്ങളും ശരിയായിരുന്നു. 

വരാനിരിക്കുന്ന വര്‍ഷം ലോകം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ബാബ പ്രവചിച്ചിട്ടുണ്ട്. ജനങ്ങളുടെ സുബോധം നഷ്ടപ്പെടും. ബുദ്ധിമുട്ടുകളേറിയ വര്‍ഷമാണ് വരാനിരിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിഭജിക്കപ്പെടും. ലോകത്താകമാനം പേരുടെയും വിധിയെ മാറ്റിമറിക്കുന്ന വര്‍ഷമായിരിക്കും 2021 എന്നാണ് ബാബയുടെ പ്രവചനം. 

News, World, New Year, Predict, Cancer, Drugs, Donald-Trump, From 'cataclysms and great disasters' to 'cure for cancer', here are blind Baba Vanga's predictions for 2021


ഡൊണള്‍ഡ് ട്രംപിന് അജ്ഞാത രോഗം ബാധിച്ച് കേള്‍വിയും ഓര്‍മയും നഷ്ടമാകുമെന്നും വരും വര്‍ഷത്തോടെ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതും വാങ്കയുടെ പ്രവചനങ്ങളിലൊന്നാണ്. യൂറോപ്പിന് സാമ്പത്തിക അധപതനം സംഭവിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും ബാബ പ്രവചിച്ചിരുന്നു. യൂറോപ്പിനെതിരെ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്. 

അടുത്ത വര്‍ഷത്തോടെ ഡ്രാഗണ്‍ ഭൂമിയെ ഏറ്റെടുക്കും. മൂന്ന് അതിഭീകരശക്തികള്‍ ഒന്നിക്കും. ചിലരുടെ പക്കല്‍ ചുവന്ന നിറത്തിലുള്ള പണമുണ്ടാകും. നൂറും അഞ്ചും പിന്നെ ഒരുപാട് പൂജ്യങ്ങളും സ്വപ്നത്തില്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു. ഡ്രാഗണെന്നത് ചൈനയെ കുറിച്ചാകാം എന്നാണ് നിഗമനം. മൂന്ന് ഭീകരശക്തികള്‍ ഇന്ത്യയും റഷ്യയും ചൈനയുമാകാം. 2028 ആവുന്നതോടെ ലോകത്താര്‍ക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാങ്ക പ്രവചിച്ചിട്ടുണ്ട്. 

12ാം വയസില്‍ കാഴ്ച്ച നഷ്ടമായ വാങ്കയുടെ യഥാര്‍ഥ പേര് വാഞ്ചേലിയ ഗുഷ്ടറോവ എന്നാണ്. 1996ല്‍ 85 വയസുള്ളപ്പോഴായിരുന്നു ബാബ വാങ്കയുടെ മരണം. അതിനുള്ളില്‍ ലോകത്തിന്റെ അന്ത്യത്തെ കുറിച്ച് വരെ ബാബ പ്രവചിച്ചിട്ടുണ്ട്. തനിക്ക് ഭാവി കാണാനുള്ള കാഴ്ച്ച ദൈവം തന്നുവെന്നാണ് വാങ്ക പറഞ്ഞിരുന്നത്. 

വാങ്കയുടെ പ്രവചനം ചിലരെങ്കിലലും വിശ്വസിക്കുന്നതിനാല്‍ വരും വര്‍ഷത്തെ പ്രവചനത്തെ കുറിച്ച് കണ്ട് തന്നെ അറിയണം.

Keywords: News, World, New Year, Predict, Cancer, Drugs, Donald-Trump, From 'cataclysms and great disasters' to 'cure for cancer', here are blind Baba Vanga's predictions for 2021

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?