സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്കോ? പവന് 200 രൂപ കൂടി 36,120 രൂപയായി
കൊച്ചി: (www.kvartha.com 02.12.2020) സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്കോ? കഴിഞ്ഞ ഏതാനും ആഴ്ചകളായി കുറഞ്ഞു കൊണ്ടിരുന്ന സ്വര്‍ണ വില വീണ്ടും വര്‍ധനയുടെ സൂചന പ്രകടമാക്കുന്നു. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് 360 രൂപയുടെ വര്‍ധനയാണ് രേഖപ്പടുത്തിയിരിക്കുന്നത്. ബുധനാഴ്ച പവന് 36,120 രൂപയാണ് വില.
കോവിഡ് വാക്‌സിനെ കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് സ്വര്‍ണത്തിന് കരുത്ത് പകര്‍ന്നത്. ഹ്രസ്വ കാലത്തേയ്ക്ക് സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Powered by Info News For You
ഗ്രാമിന് 25 രൂപ കൂടി 4515 രൂപയും. രാജ്യാന്തര വിപണിയില്‍ മുന്നേറുന്നതിന്റെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. നവംബറില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണ വില ഡിസംബര്‍ ഒന്നിനു 160 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്നു. 

കോവിഡ് വാക്‌സിനെ കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് സ്വര്‍ണത്തിന് കരുത്ത് പകര്‍ന്നത്. ഹ്രസ്വ കാലത്തേയ്ക്ക് സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Keywords: Sovereign rate increased by Rs 200 to Rs 36,120, Kochi, News, Gold Price, Gold, Increased, Kerala.
Powered by Info News For You
Comments
Post a Comment