കാത്തിരിപ്പുകള്‍ക്ക് വിരാമം; ക്രിസ്തുമസ് സമ്മാനമായി പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വൊൻഡർ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍


വാഷിങ്ടണ്‍: (https://ift.tt/2VH0Kxa) പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന 'വൊൻഡർ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 24ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 

News, World, Washington, Cinema, Hollywood, Entertainment, Wonder Woman 1984' to hit the cinema screen in India on December 24


1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. പെട്രോ പാസ്‌ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വൊൻഡർ വുമണ്‍ ചിത്രം വന്‍ ബോക്‌സോഫിസ് ഹിറ്റായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വൊൻഡർ വുമണിന് ജീവനേകുന്നത് ഗാല്‍ ഗാഡോട്ട് ആണ്.  ഗാല്‍ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

Keywords: News, World, Washington, Cinema, Hollywood, Entertainment, Wonder Woman 1984' to hit the cinema screen in India on December 24

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?