'ബാബരി മസ്ജിദ് തകര്‍ത്തത് 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം'; ഫേസ്ബുക് പോസ്റ്റുമായി ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു


ന്യൂഡെല്‍ഹി: (https://ift.tt/3qz9Zhp) ബാബരി മസ്ജിദ് തകര്‍ത്തത് 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന ഫേസ്ബുക് പോസ്റ്റുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു. ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ഡിസംബര്‍ 6ന്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാന്‍ ഇതിനെ കണക്കാക്കുന്നത്,' കട്ജുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

News, National, India, New Delhi, Babri Masjid Demolition Case, Justice Markandey Katju, Facebook Post, Facebook, Social Network, After Partition, demolition of Babri Masjid was the greatest tragedy of India, which has just been sanctified


1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപോര്‍ടുകള്‍. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

News, National, India, New Delhi, Babri Masjid Demolition Case, Justice Markandey Katju, Facebook Post, Facebook, Social Network, After Partition, demolition of Babri Masjid was the greatest tragedy of India, which has just been sanctified


വര്‍ഷങ്ങള്‍ക്ക് ശേഷം 2020 സെപ്റ്റംബര്‍ 30നാണ് കേസില്‍ ലഖ്‌നൗ സി ബി ഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, പ്രഗ്യാ സിംഗ് ഠാകൂര്‍ തുടങ്ങി, കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. കോടതി വിധിക്കെതിരെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Today, on 6th December, 28 years ago, the Babri Masjid was demolished. I regard it as the greatest tragedy of India since Partition of 1947

Posted by Markandey Katju on Saturday, 5 December 2020

Keywords: News, National, India, New Delhi, Babri Masjid Demolition Case, Justice Markandey Katju, Facebook Post, Facebook, Social Network, After Partition, demolition of Babri Masjid was the greatest tragedy of India, which has just been sanctified

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?