വഴിത്തര്‍കം; അര്‍ധരാത്രി വെട്ടിമാറ്റിയത് സ്ഥലം ഉടമയുടെ 18 തെങ്ങുകള്‍; സ്ഥലത്തെത്തിയ പൊലീസിനുനേരെ മുളകുവെള്ളം കലക്കി ഒഴിച്ച് സ്ത്രീകള്‍; വീട്ടില്‍ അതിക്രമിച്ചുകടന്ന് അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാര്‍

രാമങ്കരി(ആലപ്പുഴ): (www.kvartha.com 13.12.2020) വഴിത്തര്‍കത്തെ തുടര്‍ന്ന് അര്‍ധരാത്രി വെട്ടിമാറ്റിയത് സ്ഥലം ഉടമയുടെ 18 തെങ്ങുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനുനേരെ മുളകുവെള്ളം കലക്കി ഒഴിച്ച് സ്ത്രീകള്‍. പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാരുടെ ആരോപണം. 

രാമങ്കരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.15 മണിയോടെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് തെങ്ങുകള്‍ വെട്ടിമാറ്റുകയായിരുന്നു. രാമങ്കരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് മണലാടി പുന്നശ്ശേരി പത്തില്‍ച്ചിറയില്‍ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ തെങ്ങുകളാണ് വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പൊലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗ്രേഡ് എസ് ഐ ക്ക് പരിക്കേറ്റു.Wayfarer; 18 coconuts of land owner cut down at midnight; Women pouring chilly water on police on arrival; locals says police broke into the house and says obscene things, Alappuzha, Local News, News, Attack, Injured, Allegation, Police, Case, Kerala
രാമങ്കരി പൊലീസ് ഗ്രേഡ് എസ് ഐ ജോസഫിനാണ് പരിക്കേറ്റത്. പട്ടികവിഭാഗത്തില്‍പ്പെട്ട ചില സ്ത്രീകള്‍ക്കും പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പാടശേഖരത്തിനുസമീപമുള്ള ചിറയിലൂടെയാണ് സമീപത്തെ ലക്ഷംവീട് മഠത്തില്‍പ്പറമ്പ് കോളനിയിലെ 45 കുടുംബങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്നത്. വീതിയുള്ള വഴിക്കായി ചിറയോടുചേര്‍ന്നുള്ള കുറച്ച് തെങ്ങുകള്‍ വെട്ടിമാറ്റി നല്‍കണമെന്ന് ഇവര്‍ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമ അതിന് സമ്മതിച്ചില്ല. വോട്ടെടുപ്പുദിനത്തിലും വഴിക്കായി കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ച് റോഡില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചിരുന്നു.

അതേസമയം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കോളനിവാസികള്‍ ഉയര്‍ത്തിയത്. പുലര്‍ച്ചെ വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് പൊലീസ് അകത്തുകയറിയെന്ന് കോളനിയിലെ 68 കാരിയായ തങ്കമ്മ സേവ്യര്‍ പറഞ്ഞു. 'മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം എന്നെ തള്ളി താഴെയിട്ടു. അസഭ്യവര്‍ഷമാണ് പിന്നീടുനടന്നത്. ബലമായി ബൈക്കിന്റെ താക്കോലും ഫോണും പിടിച്ചെടുത്തു. കൂട്ടത്തില്‍ വനിതാ പൊലീസില്ലായിരുന്നു. വീട്ടിലിരുന്ന പണവും പൊലീസെടുത്തു' എന്നും തങ്കമ്മ പറഞ്ഞു.

എല്ലാ വീടുകളിലും പൊലീസ് കയറിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. വീടുകളിലെ ആണുങ്ങളെല്ലാം പേടിച്ച് ഒളിവില്‍പ്പോയിരിക്കുകയാണ്. പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളെ വരെ പൊലീസ് വിരട്ടി. അവരുടെ ഫോണുകളും എടുത്തുകൊണ്ടുപോയി. പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവരാണെന്ന് പ്രദേശവാസിയായ ജോര്‍ണിയ പറഞ്ഞു.

എന്നാല്‍, സ്ത്രീകളെ മുന്നില്‍നിര്‍ത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികള്‍ക്കൊപ്പം പുറത്തുനിന്നുള്ളവരുംചേര്‍ന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.

അതിനിടെ രാമങ്കരിയിലെ ആക്രമണത്തില്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വീഴ്ചയുണ്ടായതായാണ് സൂചന. പ്രദേശത്ത് ആക്രമണത്തിന് സാധ്യതയുള്ളതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, പുറത്തുനിന്നുള്ളവര്‍ മാരകായുധങ്ങളുമായെത്തിയത് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനങ്ങളെ തെറ്റിച്ചു.

സംഭവത്തില്‍ 30 പേര്‍ക്കെതിരെ അഞ്ച് വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ മുളകുവെള്ളം കലക്കി പൊലീസിന്റെ നേരെയൊഴിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ആരോപിക്കുന്നതുപോലെ വീടുകള്‍ കയറിയിറങ്ങി പൊലീസ് അതിക്രമം നടത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Wayfarer; 18 coconuts of land owner cut down at midnight; Women pouring chilly water on police on arrival;  locals says police broke into the house and says obscene things, Alappuzha, Local News, News, Attack, Injured, Allegation, Police, Case, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?