ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; പൃഥ്വി ഷാ സംപ്യൂജനായി മടങ്ങി, മായങ്ക് അഗര്‍വാള്‍ 17 റണ്‍സിന് പുറത്ത്

അഡ് ലെ യ് ഡ്: (www.kvartha.com 17.12.2020) ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം. ആദ്യ സെഷനില്‍ തന്നെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഓസീസിന് കഴിഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിടേണ്ടിവന്നു.

റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ പൃഥ്വി ഷാ മടങ്ങി. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ത്തന്നെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പൃഥ്വി ഷായെ സംപ്യൂജനായി മടക്കിയത്. മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാള്‍ 17 റണ്‍സിന് പുറത്തായി. പാറ്റ് കമ്മിന്‍സാണ് അഗര്‍വാളിനെ പുറത്താക്കിയത്. ചേതേശ്വര്‍ പൂജാരയും നായകന്‍ വിരാട് കോഹ്ലിയുമാണ് ഇപ്പോള്‍ ക്രീസില്‍.1st Test at Adelaide Day 1: Visitors 41-2 at the end of first session, Australia, Sports, Cricket, Cricket Test, Trending, World, News
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അവസരം നല്‍കിയ യുവതാരം പൃഥ്വി ഷാ സമ്പൂര്‍ണമായും നിരാശപ്പെടുത്തുന്ന കാഴ്ചയോടെയാണ് അഡ്ലെയ്ഡില്‍ കളമുണര്‍ന്നത്. സന്നാഹ മത്സരങ്ങളില്‍ ഓപ്പണിങ് റോളില്‍ ഷായെക്കാളും തിളങ്ങിയ ശുഭ്മാന്‍ ഗില്ലിനെയും ട്വന്റി20, എകദിന പരമ്പരകളില്‍ കളിച്ച കെ എല്‍ രാഹുലിനെയും പുറത്തിരുത്തിയാണ് ടീം മാനേജ്‌മെന്റ് പ്ലേയിങ് ഇലവനില്‍ പൃഥ്വി ഷായ്ക്ക് അവസരം നല്‍കിയത്. പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ഇലവനില്‍ ഇടം കിട്ടിയില്ല. രണ്ടു പന്തു മാത്രം നീണ്ട ഇന്നിങ്‌സില്‍, ഇന്ത്യന്‍ ഇന്നിങ്‌സിന് ദയനീയ തുടക്കം സമ്മാനിച്ചാണ് ഷാ പുറത്തായത്.

പിങ്ക് പന്ത് ഉപയോഗിച്ചുള്ള പകല്‍ രാത്രി മത്സരം എന്ന പുതുമയോടെയാണ് ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫിക്കായുള്ള പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡില്‍ പുരോഗമിക്കുന്നത്. ടൊറെന്‍സ് നദീതീരത്തുള്ള സ്റ്റേഡിയത്തിലാണ് മത്സരം. 21,000 കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ നടന്ന 14 പകല്‍രാത്രി മത്സരങ്ങളില്‍ ഏഴിലും ഒരു ഭാഗത്ത് ഓസ്‌ട്രേലിയയായിരുന്നു. ഏഴിലും അവര്‍ ജയിക്കുകയും ചെയ്തു. ഇന്ത്യ ഇതുവരെ കളിച്ചത് ഒരേയൊരു പകല്‍രാത്രി മത്സരം മാത്രം. ബംഗ്ലാദേശിനെതിരെയുള്ള ആ മത്സരം ഇന്ത്യയും ജയിച്ചു.

ഇന്ത്യ പ്ലേയിങ് ഇലവന്‍ : പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ പ്ലേയിങ് ഇലവന്‍: ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലാബുഷാനെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നാഥാന്‍ ലിയോണ്‍, ജോ ഹെയ്സല്‍വുഡ്.

Keywords: 1st Test at Adelaide Day 1: Visitors 41-2 at the end of first session, Australia, Sports, Cricket, Cricket Test, Trending, World, News.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?