16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍: അമ്മക്കെതിരെയും കേസ്


കാസര്‍കോട് (www.evisionnews.co): പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാമുകന്‍ അറസ്റ്റിലായി. ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റെജിന്‍ കുമാറിനെ (45)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെജിന്‍കുമാറിനെതിരെ പോക്‌സോ നിയമപ്രകാരം ചെറുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവം മറച്ചുവെക്കാന്‍ കൂട്ടുനിന്ന അമ്മക്കെതിരെയും പോലീസ് കേസെടുത്തു.
2019ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന അമ്മക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഈ വീട്ടില്‍ റെജിന്‍കുമാര്‍ നിത്യസന്ദര്‍ശകനായിരുന്നു. പിന്നീട് അവസരം മുതലെടുത്ത് റെജിന്‍കുമാര്‍ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം മറച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?