റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 16 വയസ്സുകാരൻ മരിച്ചു

മംഗളുരു:(www.kasargodvatha.com 05.12.2020) റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. കുമ്പള ബൈപാസിനടുത്തുള്ള വാടക വീട്ടിൽ താമസിക്കുന്ന ബശീർ അഹ് മദ് - റിയാന ദമ്പതികളുടെ മൂത്തമകൻ അയാൻ ആണ് മരിച്ചത്. 
Car accident at Kumpala - 16-year-old succumbs to injuries



ദേശീയപാതയിലെ കുംപാല ബൈപാസിന് സമീപമാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം അയാൻ  വീടിനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ തലപ്പാടിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയാനെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്നു അയാൻ. സഹോദരി ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

Keywords: Mangalore, News, Karnataka, Car, Accident, Youth, Injured, Hospital, Dead, Police, Case, Student, Car accident at Kumpala - 16-year-old succumbs to injuries


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?