15 സീറ്റില്‍ 9ഉം സ്വന്തമാക്കി എല്‍ഡിഎഫ്: പക്ഷേ പ്രസിഡന്റിന് നിയോഗം 1 സീറ്റ് നേടിയ ബിജെപി


കേരളം (www.evisionnews.co): 15 വാര്‍ഡുകളുള്ള കാഞ്ചിയാര്‍ പഞ്ചായത്തില്‍ 9 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ അവര്‍ക്കായില്ല. പഞ്ചായത്തിലെ ഏക ബിജെപി അംഗമാണ് ഇവിടെ പ്രസിഡന്റ് ആവുക. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്താണിത്. തെരഞ്ഞെടുപ്പില്‍ ഇവിടെ ഈ വിഭാഗത്തില്‍പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തുനിന്നും വിജയിച്ചില്ല. 
 
ഇതാണ് പഞ്ചായത്ത് നേടിയിട്ടും പ്രസിഡന്റ് സ്വന്തമാക്കാന്‍ എല്‍ഡിഎഫിനു സാധിക്കാതെ പോയത്. ഈ വിഭാഗത്തില്‍ നിന്നുള്ള നാലു പേരാണ് പഞ്ചായത്ത് മേഖലയില്‍ മത്സരിച്ചത്. അവരില്‍ നരിയമ്ബാറ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ.സി.സുരേഷ് മാത്രമാണു ജയിച്ചത്. മറ്റുള്ളവരെല്ലാം തോറ്റു. അതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?