പഠനത്തില്‍ ഉഴപ്പിയതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപയുമായി വീട്ടില്‍ നിന്ന് മുങ്ങി ഗോവയില്‍ 14കാരന്റെ ഉല്ലാസജീവിതം; പൊലീസ് കണ്ടെത്തിയ വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു


പനാജി: (https://ift.tt/38HxJrs) പഠനത്തില്‍ ഉഴപ്പിയതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപയുമായി വീട്ടില്‍ നിന്ന് മുങ്ങി ഗോവയില്‍ ഉല്ലാസജീവിതം നയിച്ച 14കാരനെ പൊലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഗുജറാത്തിലെ വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെ പൂനെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം അയച്ചത്. 

പഠനത്തില്‍ ഉഴപ്പുന്നതിന് മാതാപിതാക്കളും മുത്തച്ഛനും കുട്ടിയെ ശാസിച്ചതിനെതുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. വൈകാതെ വീട്ടിലിരുന്ന ഒന്നര ലക്ഷം രൂപയും കാണാനില്ലെന്ന് കണ്ടതോടെ നാടുവിട്ടതാവാം എന്ന് പൊലീസ് കണക്കുകൂട്ടി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഗോവയില്‍ കണ്ടെത്തിയത്.

News, National, India, Goa, Student, Parents, Study, Education, Police, Chided by parents for not studying, 14-year-old boy flees to Goa with Rs 1.5 lakh


വീട്ടില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടി മാര്‍ഗം ഗോവയിലെത്താന്‍ പദ്ധതിയിട്ട കുട്ടിക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് ബസില്‍ പൂനെയിലേക്കും അവിടെ നിന്ന് ഗോവയിലേക്കും യാത്ര ചെയ്യുകയായിരുന്നു. ഗോവയിലെത്തിയ കുട്ടി പബുകളിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. 

കൈയ്യിലെ പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങാനായി ഗോവയില്‍ നിന്ന് പൂനെയിലെത്തി പുതിയ സിം കാര്‍ഡ് വാങ്ങി ഫോണിലിട്ടതിനെ തുടര്‍ന്ന് ലൊക്കേഷന്‍ വ്യക്തമായ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൂനെ പൊലീസ് കുട്ടിയെ വഡോദര പൊലീസിനു കൈമാറുകയായിരുന്നു.

Keywords: News, National, India, Goa, Student, Parents, Study, Education, Police, Chided by parents for not studying, 14-year-old boy flees to Goa with Rs 1.5 lakh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?