ഉപ്പള അധോലോക സംഘത്തില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; 10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശികള്‍ കൊടുവള്ളിയില്‍ പിടിയില്‍
കൊടുവളളി: (www.kasargodvartha.com 26.12.2020) ഉപ്പള അധോലോക സംഘത്തില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു. 10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശികള്‍ കൊടുവള്ളിയില്‍ പിടിയിലായി.
ഉപ്പള സ്വദേശികളായ പൈവളിഗ കൂടല്‍ ചിപ്പാറിലെ അബ്ദുല്‍ മുനീര്‍ (31) കുരുഢപ്പദവ് സുംഗതകട്ടയിലെ മന്‍സൂര്‍ (30) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച മാരുതി കാറും കാറില്‍ നിന്ന് ആറ് കിലോ കഞ്ചാവും ഒന്നരകിലോ ഹഷീഷ് ഓയിലും പിടികൂടി. കോഴിക്കോട് റൂറല്‍ എസ് പി ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
വ്യാഴാഴ്ച്ച രാത്രി 11.30ന് കൊടുവള്ളി നരികുനിയില്‍ കുമാരസ്വാമി റോഡില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിന്റെ രഹസ്യ അറയിലാണ് കഞ്ചാവും മയക്കുമരുന്നും ഒളിപ്പിച്ച് വെച്ചത്.
പ്രതികള്‍ ജില്ലയില്‍ ഇതിന് മുന്‍പും പലതവണ മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുന്‍പ് 20 കിലോ കഞ്ചാവുമായി രണ്ട് കാസര്‍കോട് സ്വദേശികളെ പേരാമ്പ്ര പൊലീസ് പിടികൂടിയിരുന്നു.
ആന്ധ്ര, ഒഡിഷ തുടങ്ങിയ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളില്‍ മലയാളികളുടെ മേല്‍നോട്ടത്തില്‍ കഞ്ചാവ്, വാറ്റ്, ഓയിലുകളും, പേസ്റ്റുകളും തയ്യാറാക്കി ടണ്‍ കണക്കിന് മയക്കുമരുന്ന് ഉപ്പള അധോലോക സംഘം കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
നിരവധി സംഘങ്ങള്‍ ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വില്‍പനക്കാര്‍ക്ക് അവരുടെ സ്ഥലത്തെത്തിച്ച് കൊടുക്കുന്നതായും പൊലീസ് പറഞ്ഞു.

Keywords: Kerala, Kasaragod, News, Criminal-gang, Arrest, Police, Jail, Uppala, Drugs are flowing from Uppala underworld gang to various parts of Kerala; Kasargod residents arrested with drugs worth Rs 10 lakh in Koduvalli.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment