കരിപ്പൂര്‍ വിമാനാപകടത്തിന്റെ നഷ്ടപരിഹാരം; വിമാനകമ്പനിക്കെതിരെ ഹൈകോടതിയെ സമീപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍, കിട്ടിയത് ഇടക്കാല സഹായമായ 10 ലക്ഷം രൂപ മാത്രമാണെന്ന് പരാതിക്കാര്‍


കോഴിക്കോട്: (https://ift.tt/3mGUhh6) കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുളള നഷ്ടപരിഹാരമായി കിട്ടിയത് ഇടക്കാല സഹായമായ 10 ലക്ഷം രൂപ മാത്രമാണെന്ന പരാതിയുമായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വിമാനകമ്പനിക്കെതിരെ പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ചു.

എയര്‍ ഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 7നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല സഹായം മാത്രമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ നല്‍കിയത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവും നല്‍കി. 

News, Kerala, State, Kozhikode, Karipur, Karipur Airport, Plane, Compensation, Complaint, High Court, Business, Finance, Karipur plane crash compensation; Family members of the deceased approach the High Court against the Air India express



1999ലെ ക്യാരേജ് ബൈ എയര്‍ക്രാഫ്റ്റ് ആക്ടിലെ റൂള്‍ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തില്‍പെടുന്ന ഓരോ യാത്രക്കാര്‍ക്കും 1,20,03,840 (ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാല്‍പ്പത് രൂപ) രൂപ നല്‍കണമെന്നാണ് ചട്ടം. ഈ തുക നല്‍കാതെ, കമ്പനി നിശ്ചയിച്ച തുക മാത്രമേ നല്‍കൂ എന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്.

Keywords: News, Kerala, State, Kozhikode, Karipur, Karipur Airport, Plane, Compensation, Complaint, High Court, Business, Finance, Karipur plane crash compensation; Family members of the deceased approach the High Court against the Air India express

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?