വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനര്‍: മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
പാലക്കാട്: (https://ift.tt/38fT4b3) ബിജെപിയുടെ വിജയാഘോഷത്തിനിടെ നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പോലീസ് കേസെടുത്തു. മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്.
സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായി വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തില്‍ എത്തിയവരാണ് ബാനര്‍ സ്ഥാപിച്ചത്. ഉടന്‍ തന്നെ പോലീസ് ഇടപെട്ട് ബാനര്‍ നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ വിമര്‍ശനമുയര്‍ന്നു.
ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ബുധനാഴ്ച പാലക്കാട് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയത്. മിനിറ്റുകള്‍ക്കകം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ബിജെപിയുടെ നടപടി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സര്‍കാര്‍ സ്ഥാപനത്തിലെ നിയമലംഘനത്തിന് പോലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.
സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ബാനര്‍ ഉടന്‍ ഒഴിവാക്കിയെന്നും ആരാണ് ഇതു വച്ചതെന്ന് അറിയില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷണദാസ് പ്രതികരിച്ചു.
അതേസമയം പൊതുസ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും നടപടിയെടുക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടെന്നും ഡിസിസി പ്രസിഡന്റും എംപിയുമായ വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുളളവരും രംഗത്തെത്തി.
Powered by Info News For You

Comments
Post a Comment