തൊഴാനെത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍

ഇടുക്കി: (www.kvartha.com 13.12.2020) പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. തമിഴ്‌നാട് ഒട്ടചത്രം സ്വദേശി ശിവ(35)യെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി അമ്പലത്തില്‍ തൊഴാനെത്തിയത്. 

എന്നാല്‍ മാതാപിതാക്കള്‍ മാറിയ സമയത്ത് ശിവ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ മാതാപിതാക്കള്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശിവയെ കസ്റ്റഡിയിലെടുത്തു. കോവിഡ് പരിശോധനയിക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.  

Idukki, News, Kerala, Arrest, Arrested, Molestation attempt, Police, Molestation against minor girl; Temple priest arrested

Keywords: Idukki, News, Kerala, Arrest, Arrested, Molestation attempt, Police, Molestation against minor girl; Temple priest arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?