കോവിഡ് വകഭേദം: തമിഴ്നാട്ടില്‍ ബ്രിട്ടനില്‍ നിന്ന് എത്തിയ 1088 പേര്‍ നിരീക്ഷണത്തില്‍
ദേശീയം (www.evisionnews.co): കോവിഡ് വൈറസ് വകഭേദത്തിന്റെ വ്യാപനം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ സി വിജയഭാസ്‌കര്‍ പറഞ്ഞു.
ലണ്ടനില്‍നിന്ന് ഡല്‍ഹി മാര്‍ഗം ചെന്നൈയിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment