കാസര്‍കോട് സ്വദേശിയുടെ സ്റ്റാർട് അപിന് 100 കോടിയുടെ വിദേശ നിക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 22.12.2020) സ്റ്റാര്‍ട് അപ് സംരഭം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ് ബേബി സൂത്ര. കാസര്‍കോട് ചെര്‍ക്കള സ്വദേശി ഹഫീസ് കുദ്രോളിയുടെ നേതൃത്വത്തിലുള്ള ബേബി സൂത്രയാണ് കുട്ടികളുടെ പരിചരണത്തിനായുള്ള സേവനങ്ങളുമായി സ്റ്റാര്‍ട് അപ് സംരഭത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വനിതാ ദിനത്തില്‍ ബംഗളൂരു ആസ്ഥാനമായ കുദ്രോളി വേള്‍ഡ് ആരംഭിച്ച ബേബി സൂത്രയിലേക്ക് 100 കോടിയുടെ വിദേശ നിക്ഷേപമാണ് വന്നത്. 

Kerala, News, Kasaragod, Child, Business, Top-Headlines, Shop, Woman, 100 crores foreign investment for Kasargod native start-up.

സ്ഥാപനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ വിദേശ നിക്ഷേപം ലഭ്യമായത്. തുര്‍ക്കിഷ് കമ്പനിയായ മെറ്റലെക്‌സാണ് ബേബി സൂത്രയിലേക്ക് നിക്ഷേപിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി, ഇന്‍ഫന്റ് മസ്സാജ്, കിഡ്‌സ് സലൂണ്‍ ആന്‍ഡ് സ്പാ തുടങ്ങിയവയിലാണ് ബേബി സൂത്രയുടെ സേവനം. ഒപ്പം പ്രസവാനന്തരം അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസും ബേബി സൂത്ര നല്‍കുന്നു.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള സംരഭമെന്ന നിലയില്‍ ജനപ്രീതി ഏറി വരുന്നതിനിടയിലാണ് തുര്‍ക്കി കമ്പനി ബേബി സൂത്രയില്‍ അപ്രതീക്ഷിത നിക്ഷേപം നടത്തിയത്. രണ്ടു വർഷത്തിനുള്ളിൽ ഗൾഫ് - മധ്യേഷ്യൻ രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 ഔട്ലെറ്റുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബേബി സൂത്ര ചെയർമാൻ ഹഫീസ് കുദ്രോളി കാസർകോട് വാർത്തയോട് പറഞ്ഞു. സമീപ ഭാവിയില്‍ കേരളമുൾപ്പടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബേബി സൂത്രയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Child, Business, Top-Headlines, Shop, Woman, 100 crores foreign investment for Kasargod native start-up.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?