ബുറെവി ശക്തി കുറഞ്ഞു; സംസ്ഥാനത്തെ റെഡ് അലര്‍ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ യെലോ അലര്‍ട് മാത്രം


തിരുവനന്തപുരം: (https://ift.tt/3g673UD) ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതോടെ കേരളത്തില്‍ ആശങ്കയൊഴിഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ട റെഡ് അലര്‍ട് പിന്‍വലിച്ചു. 10 ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ 40 കിലോ മീറ്ററിലേറെ വേഗതയില്‍ കാറ്റു വീശാനും  മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

News, Kerala, State, Thiruvananthapuram, Cyclone, Warning, Alerts, Burevi weakened, red alert withdrawn in the state, only yellow alert in 10 districts


പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ക്കാണ് സര്‍കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തെരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

വെളളിയാഴ്ച നടത്താനിരുന്ന പി എസ് സി ലക്ചറല്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷയും എം ജി സര്‍വകലാശാല പരീക്ഷകളും മാറ്റി. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.

Keywords: News, Kerala, State, Thiruvananthapuram, Cyclone, Warning, Alerts, Burevi weakened, red alert withdrawn in the state, only yellow alert in 10 districts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?