Body of a missing young man was found while bathing with a young woman

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി 


ബദിയടുക്ക: (https://ift.tt/2J70Hbt) യുവതിക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 

ഉപ്പള ഹിദായത് നാഗറിലെ മുഹമ്മദിന്റെ മകന്‍ ഇംതിയാസിന്റെ(41) മൃതദേഹമാണ് ബദിയടുക്ക മണിയംപറ പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

Body of a missing young man was found while bathing with a young woman

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ ബദിയടുക്ക മണിയംപാറ പുഴയിയിലാണ് ഇംതിയാസിനെ കാണാതായത്.



കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതി സമീപത്തെ വീട്ടിലും പിന്നീട് പോലീസിലും അറിയിച്ചത്. ഇംതിയാസിനെ കാണാതായ സ്ഥലത്തിനടുത്ത മരത്തിന്റെ പുഴയിലേക്കിറങ്ങിയ വേരിലാണ് കുടുങ്ങി കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

പുഴയില്‍ വലിയ ആഴമില്ലെങ്കിലും പലയിടത്തായി വലിയ ആഴമുള്ള കുഴികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.

യുവതിയുമായി ഇംതിയാസ് 10 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. 

കുളിക്കുന്നതിനിടെ താന്‍ ആഴമുള്ള സ്ഥലത്ത് അകപ്പെട്ടുവെന്നും ഇംതിയാസ് തന്നെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിപോവുകയായിരുന്നു എന്നാണ് രക്ഷപെട്ട യുവതി നാട്ടുകാരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും മൂന്ന് ദിവസമായി തെരച്ചില്‍ നടത്തിവരികയായിരുന്നു.




Keywords: Kasaragod, Badiyadukka, Kerala, News, Dead body, Death, Top-Headlines, Missing, Man, River, body of a missing young man was found while bathing with a young woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?