അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ വിളിച്ച് സംസാരിച്ച് നരേന്ദ്ര മോദി; കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (https://ift.tt/32SSoXr) നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും കമലഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.
ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തില്‍ ഇന്ത്യ അഭിനന്ദനം അറിയിച്ചു. ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.
നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ ആയിരുന്നു മോദി 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ആഹ്വാനം ചെയ്തത്. അതേസമയം താന്‍ തോറ്റതായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
Keywords: News, National, India, New Delhi, Narendra Modi, Prime Minister, America, President, PM Modi speaks with U.S. President-elect Joe Biden, affirms importance of tiesSpoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns - Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
Powered by Info News For You

Comments
Post a Comment