മിനിലോറി ഓട്ടത്തിനിടയില്‍ കത്തിനശിച്ചു; ഡ്രൈവറും സഹായിയും ഇറങ്ങിയോടി
കൂരാലി: (www.kvartha.com 20.11.2020) കാഞ്ഞിരപ്പള്ളിയില്‍ നിന്നു ആക്രിസാധനങ്ങള്‍ കയറ്റി ഏറ്റുമാനൂര്‍ വഴി പട്ടാമ്പിക്കു പോകുകയായിരുന്ന മിനി ലോറി ഓട്ടത്തിനിടയില്‍ കത്തി നശിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങിയോടി രക്ഷപ്പെട്ടു. ഡ്രൈവര്‍ പാലക്കാട് പട്ടാമ്പി കാരക്കാട് കല്ലത്താനിക്കല്‍ ഹമീദ്, ഒപ്പമുണ്ടായിരുന്ന ബന്ധു കല്ലത്താനിക്കല്‍ ബഷീര്‍ എന്നിവരാണ് ഇറങ്ങിയോടി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൊന്‍കുന്നം പാലാ റോഡില്‍ കൂരാലി ജംക്ഷനിലാണ് സംഭവം. കൂരാലിയില്‍ നിന്നു പള്ളിക്കത്തോട് റോഡിലേക്ക് തിരിഞ്ഞ ഉടനെ മിനിലോറിയുടെ മുന്‍വശത്ത് തീയും പുകയും ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഓട്ടോ സ്റ്റാന്‍ഡിനോടു ചേര്‍ന്ന് മിനിലോറി നിര്‍ത്തിയതോടെ ഓട്ടോകള്‍ മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പൊലീസ് പറയുന്നു.
Keywords: News, Kerala, Fire, Police, Vehicles, Mini lorry, Driver, Mini lorry caught fire in Kottayam
Powered by Info News For You

Comments
Post a Comment