മുന്നൂറിലധികം ഇലക്ട്രല്‍ വോട്ടുകള്‍ നേടി വിജയത്തിലേക്ക് പോകുകയാണ്; തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികള്‍ ആയിരിക്കാം, എന്നാല്‍ ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ്; ട്രംപ് ശാന്തത പാലക്കണമെന്നും ബൈഡന്‍

വാഷിങ്ടണ്‍: (https://ift.tt/3l6YVVj) നിര്‍ണായക സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് പിന്നാലെ വിജയ പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 'ഞങ്ങള്‍ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു' എന്ന് യുഎസ് പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോനയിലെയും ജോര്‍ജിയയിലെയും ഫലം ചൂണ്ടിക്കാട്ടി ബൈഡന്‍ പറഞ്ഞു. അരിസോണയില്‍ 24 വര്‍ഷത്തിന് ശേഷവും ജോര്‍ജിയയില്‍ 28 വര്‍ഷത്തിന് ശേഷവും ആദ്യമായിട്ടാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിക്കാന്‍ പോകുന്നതെന്ന് ബൈഡന്‍ ട്വിറ്ററിലൂടെ അറിയിച്ചു.'Democracy works': Biden addresses nation as vote count shows him on brink of victory, Washington,America,Election,Trending,Donald-Trump,World,News,Politics

40 ലക്ഷം വോട്ടുകള്‍ക്കു ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികള്‍ ആയിരിക്കാം. എന്നാല്‍ ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ് എന്നും ബൈഡന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കോവിഡിനെ ചെറുക്കുക എന്നതിനായിരിക്കും പ്രാമുഖ്യമെന്നും ബൈഡന്‍ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല. എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു.

'ഞങ്ങള്‍ ഈ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു. ഇന്നലെ മുതല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും 24 മണിക്കൂര്‍ മുമ്പ് ഞങ്ങള്‍ പിന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു. നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിലധികം ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഞങ്ങള്‍ വിജയത്തിലേക്ക് പോകുകയാണ്. ഈ രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ ജയിക്കും' ബൈഡന്‍ പറഞ്ഞു.

ഫലം പൂര്‍ണമാകാത്ത ജോര്‍ജിയ, പെന്‍സില്‍വാനിയ, നെവാഡ എന്നിവിടങ്ങളില്‍ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. നോര്‍ത്ത് കരോലൈനയിലും അലാസ്‌കയിലും മാത്രമാണ് ട്രംപ് മുന്നിലുള്ളത്. 264 സീറ്റുകള്‍ ഇതിനോടകം നേടിയിട്ടുള്ള ബൈഡന് നിലവില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ നേടാനായാല്‍ 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടി വൈറ്റ്ഹൗസിലേക്ക് പോകാം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ട്രംപ് ഇതുവരെ നേടിയിട്ടുള്ളത്.

കടുത്ത തെരഞ്ഞെടുപ്പിന് ശേഷം പിരിമുറുക്കങ്ങള്‍ കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നമ്മള്‍ ശാന്തത പാലിക്കേണ്ടതുണ്ടെന്നും ട്രംപിനെ പരോക്ഷമായി ലക്ഷ്യമിട്ടുകൊണ്ട് ബൈഡന്‍ പറഞ്ഞു. നമ്മുടെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം തീര്‍ത്തും കഠിനമായ യുദ്ധമല്ലെന്ന് നാമോര്‍ക്കണം. നമ്മള്‍ എതിരാളികളായിരിക്കാം എന്നാല്‍ നമ്മള്‍ ശത്രുക്കളല്ല. അമേരിക്കക്കാരാണെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം ന്യൂയോര്‍ക്കിലും മറ്റു ട്രംപിന്റെ വീഴ്ച ആഘോഷിക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അനുകൂലികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിക്കഴിഞ്ഞു.

Keywords: 'Democracy works': Biden addresses nation as vote count shows him on brink of victory, Washington,America,Election,Trending,Donald-Trump,World,News,Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?